• Home
  • News
  • ഖത്തറിൽ സമ്പർക്ക രോഗികൾ ഉയർന്നു തന്നെ, ഇന്ന് മരണങ്ങളില്ല; കൊവിഡ് കണക്കുകൾ ഇങ്ങനെ

ഖത്തറിൽ സമ്പർക്ക രോഗികൾ ഉയർന്നു തന്നെ, ഇന്ന് മരണങ്ങളില്ല; കൊവിഡ് കണക്കുകൾ ഇങ്ങനെ

ദോഹ: ഖത്തറില്‍ ഇന്ന് 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 232,952 ആയി. നിലവില്‍ 18 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു. 

അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 604 ആണ്. രാജ്യത്ത് 1,748 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,748  ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 4,647,414 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All