• Home
  • News
  • യു.​എ.​ഇ​യി​ലെ ഹൃ​ദ്രോ​ഗി​ക​ളി​ല്‍ 70 ശ​ത​മാ​ന​വും ഹൃ​ദ​യാ​ഘാ​ത ഭീ​ഷ​ണി​യി​ലെ​ന

യു.​എ.​ഇ​യി​ലെ ഹൃ​ദ്രോ​ഗി​ക​ളി​ല്‍ 70 ശ​ത​മാ​ന​വും ഹൃ​ദ​യാ​ഘാ​ത ഭീ​ഷ​ണി​യി​ലെ​ന്ന് പ​ഠ​നം

അ​ബൂ​ദ​ബി: മു​പ്പ​തി​നാ​യി​രം ഹൃ​ദ്രോ​ഗി​ക​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ 70 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഉ​യ​ര്‍ന്ന കൊ​ള​സ്‌​ട്രോ​ള്‍ മൂ​ലം ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത കൂ​ടി​യ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​ബൂ​ദ​ബി​യി​ലെ ക്ലീ​വ്‌​ലാ​ൻ​ഡ്​ ക്ലി​നി​ക്കും ഇം​പീ​രി​യ​ല്‍ കോ​ള​ജ് ല​ണ്ട​ന്‍ ഡ​യ​ബ​റ്റ്‌​സ് സെൻറ​റു​മാ​യി ചേ​ര്‍ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.
പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ശ​രാ​ശ​രി എ​ൽ.​ഡി.​എ​ല്‍ കൊ​ള​സ്‌​ട്രോ​ളി​െൻറ അ​ള​വ് 140 എം.​ജി/​ഡി.​എ​ല്‍ ആ​ണ്. ഹൃ​ദ്രോ​ഗ​ത്തെ ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​തി​െൻറ മൂ​ന്നി​ര​ട്ടി കൂ​ടു​ത​ലാ​ണ്​ ഇ​തെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ചീ​ത്ത കൊ​ള​സ്‌​ട്രോ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ ര​ക്ത​ധ​മ​നി​യു​ടെ ഭി​ത്തി​ക​ളി​ല്‍ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ഇ​തോ​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക്​ ര​ക്ത​പ്ര​വാ​ഹം ത​ട​യ​പ്പെ​ടു​ക​യു​മാ​ണ് ഉ​ണ്ടാ​വു​ക. ഹൃ​ദ​യാ​ഘാ​ത​ത്തെ കു​റി​ച്ച ചി​ന്ത​യി​ല്ലാ​തെ  നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചീ​ത്ത കൊ​ള​സ്‌​ട്രോ​ള്‍ ബാ​ധി​ച്ച​വ​രാ​യി​ട്ടു​ള്ള​തെ​ന്നും ഹൃ​ദ്രോ​ഗ വി​ദ​ഗ്​​ധ​നാ​യ ഡോ. ​ഹാ​നി സ​ബൂ​ര്‍ പ​റ​ഞ്ഞു.  
ആ​രോ​ഗ്യ​പ്ര​ശ്‌​നം ഒ​ന്നു​മി​ല്ലാ​ത്ത​വ​ര്‍ക്ക് 100 എം.​ജി/​ഡി.​എ​ല്‍ മു​ത​ല്‍ 129 എം.​ജി/​ഡി.​എ​ല്‍ വ​രെ എ​ൽ.​ഡി.​എ​ല്‍ കൊ​ള​സ്‌​ട്രോ​ള്‍ സ്വീ​കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ഹൃ​ദ്രോ​ഗ​മോ അ​ല്ലെ​ങ്കി​ല്‍ പ്ര​മേ​ഹ​മോ പോ​ലു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ക്ക് ഈ ​നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്.   
എ​ൽ.​ഡി.​എ​ല്‍ കോ​ള​സ്‌​ട്രോ​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത 25 ശ​ത​മാ​നം വ​ര്‍ധി​ക്കു​ക​യാ​ണെ​ന്നും ഡോ​ക്​​ട​ര്‍ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ ചീ​ത്ത കൊ​ള​സ്‌​ട്രോ​ള്‍ നി​ര​ക്കി​ലെ വ​ര്‍ധ​ന ഞെ​ട്ടി​ക്കു​ന്ന​തും അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്കി​ലെ​ടു​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്. തു​ട​ര്‍ച്ച​യാ​യ ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ ഏ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും ഇ​തി​ലൂ​ടെ ജീ​വാ​പാ​യം ഒ​ഴി​വാ​ക്കാ​നും യു​വ​ത​ല​മു​റ​യെ കൂ​ടു​ത​ല്‍ ഉ​ല്‍പാ​ദ​ന​ക്ഷ​മ​ത​രാ​ക്കാ​നും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.  
ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം​ പ്ര​മേ​ഹ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ഫെ​ഡ​റേ​ഷ​െൻറ ക​ണ​ക്ക്​ പ്ര​കാ​രം യു.​എ.​ഇ​യി​ല്‍ 10 ല​ക്ഷം പേ​രാ​ണ് പ്ര​മേ​ഹ​ബാ​ധി​ത​ര്‍. 12 ല​ക്ഷം പേ​ര്‍ പ്ര​മേ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സ്ഥ​യി​ലാ​ണ്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ലാ​യ അ​വ​സ്ഥ​യാ​ണി​ത്.   
ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യും മ​രു​ന്നി​ലൂ​ടെ​യും ഉ​യ​ര്‍ന്ന അ​ള​വി​ലു​ള്ള കൊ​ള​സ്‌​ട്രോ​ള്‍ നി​യ​ന്ത്രി​ക്കാ​മെ​ന്ന് വി​ദ​ഗ്​​ധ​ർ നി​ര്‍ദേ​ശി​ക്കു​ന്നു.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All