• Home
  • News
  • റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചു

റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചു

മനാമ: കോവിഡ്​ വ്യാപനത്തിന്റെ അടിസ്​ഥാനത്തിൽ റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം സിവിൽ ഏവിയേഷൻ അഫയേഴ്​സ്​ വിപുലീകരിച്ചു. 16 രാജ്യങ്ങളെയാണ്​ പുതുതായി ഉൾപ്പെടുത്തിയത്​.
മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്​സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ്​ പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ.  
ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്​ നേരത്തെ റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ടിരുന്നത്​. ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ വിസയുള്ളവർ എന്നിവർക്ക്​ മാത്രമാണ്​ ഇൗ രാജ്യങ്ങളിൽനിന്ന്​ പ്രവേശനം അനുവദിച്ചിട്ടുള്ളത്​. നേരത്തെ ഏർപ്പെടുത്തിയ എല്ലാ നിബന്ധനകളും തുടരും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All