• Home
  • News
  • പെട്രോൾ സ്‌റ്റേഷനിൽ വെച്ച് പുകവലി, കാറിന് തീപിടിച്ചു, ജീവനക്കാരന് പൊള്ളലേറ്റു;

പെട്രോൾ സ്‌റ്റേഷനിൽ വെച്ച് പുകവലി, കാറിന് തീപിടിച്ചു, ജീവനക്കാരന് പൊള്ളലേറ്റു; വീഡിയോ

റിയാദ്: സൗദിയില്‍ പെട്രോള്‍ സ്റ്റേഷനില്‍ വെച്ച് പുകവലിച്ചതിനെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. സംഭവത്തെ തുടര്‍ന്ന് ജീവനക്കാരന്റെ ദേഹത്ത് തീ പടരുകയും പരിക്കേല്‍ക്കുകയും ചെയ്തു. സൗദിയിലെ  ഉനൈസ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. 

വാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കെ.എസ്.എയിലെ അല്‍ ഖാസിം മേഖലയിലെ മാധ്യമ വക്താവ്  ബ്രിഗേഡിയര്‍ ഇബ്രാഹിം അബ അല്‍-ഖൈല്‍ പറഞ്ഞു. കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ഡ്രൈവര്‍ പുകവലിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ഭീതി പരുത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

ഡ്രൈവര്‍ പെട്രേള്‍ സ്റ്റേഷന്‍ അറ്റന്‍ഡന്റുമായി ഇടപെഴകുന്നത് വീഡിയോയില്‍ കാണാം. ഡ്രൈവര്‍ പുകവലിച്ചു കൊണ്ടിരുന്ന സിഗററ്റ് കുറ്റി അബദ്ധവശാല്‍  തറയിലിടുകയും പെട്ടെന്ന് തന്നെ അത് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തനായ ജീവനക്കാരന്‍ കാറിന്റെ ടാങ്കില്‍ നിന്ന് ഫ്യുവല്‍ നോസില്‍ പുറത്തേക്കെടുക്കുമ്പോള്‍ പെട്രോള്‍ തറയില്‍ വീഴുകയും തുടര്‍ന്ന് തീപടരുകയുമാണ് ഉണ്ടായത്. 

ജീവനക്കാരന്റെ ദേഹത്ത് തീപടരുകയും,  ശരീരത്ത് പടര്‍ന്ന തീ അണയ്ക്കുന്നതിനായി അദ്ദേഹം തറയില്‍ കിടന്ന് ഉരുളുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ഡ്രൈവര്‍ കാറിന്റെ ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും കാണാം. മറ്റൊരു ജീവനക്കാരന്‍ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.  

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All