• Home
  • News
  • പൈപ്പ് വെള്ളത്തില്‍ കൊവിഡെന്ന് പ്രചാരണം, സത്യാവസ്ഥ വ്യക്തമാക്കി ബഹ്‌റൈന്‍ ആരോഗ്യ

പൈപ്പ് വെള്ളത്തില്‍ കൊവിഡെന്ന് പ്രചാരണം, സത്യാവസ്ഥ വ്യക്തമാക്കി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

ബഹ്‌റൈനില്‍ സമൂഹ മാധ്യമങ്ങളിലൂടെ പൈപ്പ് വെള്ളത്തില്‍ കൊവിഡെന്ന് വ്യാപക പ്രചാരണം.  വാര്‍ത്ത നിഷേധിച്ച് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വസ്തുതയില്ലെന്നും ഇതുപോലുള്ള  പ്രചാരണങ്ങള്‍ ആരും വിശ്വസിക്കരുതെന്നും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് റാപിഡ് ടെസ്റ്റ് വഴി പരിശോധന നടത്തിയപ്പോള്‍ ടാപ്പിലെ വെള്ളം കൊവിഡ് പോസിറ്റീവായി കണ്ടെത്തിയെന്നാണ് വീഡിയോ സഹിതമുള്ള വാര്‍ത്ത. പൈപ്പ് വെള്ളം റാപ്പിഡ് ടെസ്റ്റ് ട്യൂബില്‍ ഒഴിച്ച് പരീക്ഷിക്കുന്നതിന്റെയും ഫലം കൊവിഡ് പോസിറ്റീവാണെന്ന് കാണിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും തുടര്‍ന്ന് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരവുമായി രംഗത്തെത്തിയത്.

പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയില്‍ റാപ്പിഡ് ടെസ്റ്റ് ശരിയായ രീതിയിലല്ല നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്യൂബില്‍ നിശ്ചിത അളവില്‍ ബഫര്‍ സോണ്‍ സൊല്യൂഷന്‍ ഉപയോഗിക്കാതെയാണ് വെള്ളം പരിശോധിക്കുന്നത്. മാത്രമല്ല ശരിയായ പരിശോധനാഫലം ലഭിക്കണമെങ്കില്‍ 15 മിനുട്ട് നേരം കാത്തിരിക്കണം. എന്നാല്‍ വീഡിയോയില്‍ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. 

അതുകൊണ്ട് തന്നെ കൊവിഡ് പൊസിറ്റീവാണെന്ന് കാണിക്കുന്ന പരിശോധനാഫലം ശരിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരും നിര്‍മാതാക്കളും പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൂടാതെ വെള്ളത്തില്‍ കൊവിഡ് വൈറസ് ബാധ ഇതുവരെ കണ്ടെത്തിയില്ലെന്നാണ് ലോകാരോഗ്യ സംഘടന ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വെള്ളത്തിലൂടെ കൊവിഡ് പകരുമെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ഇത്തരത്തില്‍ അശാസ്ത്രീയവും വാസ്തവ വിരുദ്ധവുമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതുപോലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All