• Home
  • News
  • യാത്രക്കാർക്കുള്ള പി.സി.ആർ പരിശോധന നിർത്തലാക്കിയ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടണമ

യാത്രക്കാർക്കുള്ള പി.സി.ആർ പരിശോധന നിർത്തലാക്കിയ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ

ദോഹ: ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള സൗജന്യ കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ പി.സി.ആര്‍ പരിശോധന ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്നാവശ്യവുമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍.

കഴിഞ്ഞ ദിവസം മുതല്‍ ഖത്തറിലെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ യാത്രക്കാര്‍ക്കുള്ള പി.സി.ആര്‍ പരിശോധന താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് യാത്രക്കാരുടെ പി.സി.ആര്‍ പരിശോധന ഒഴിവാക്കാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഇടപെടുന്നത്.

ഒരാള്‍ക്ക് മിനിമം 400 റിയാല്‍ ചെലവ് വരുന്ന പി.സി.ആര്‍ പരിശോധന നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കും, വലിയൊരളവോളം കുടുംബാംങ്ങള്‍ക്കും ഭാരിച്ച സാമ്പത്തികച്ചെലവ് ഉണ്ടാക്കുന്നതാണെന്നും വാക്സിന്‍ എടുത്തവര്‍ക്ക് പി.സി.ആര്‍ പരിശോധനയില്ലാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുവാനുള്ള നടപടികള്‍ എടുക്കണമെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. 

നേരത്തെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ കൊവിഡ് പരിശോധന സൗജന്യമായിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ 50 റിയാലും അല്ലാത്തവര്‍ 156 റിയാലും മാത്രമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരാള്‍ക്ക് 350- 500 റിയാല്‍ (ഏകദേശം 7,000-10,000 ഇന്ത്യന്‍ രൂപ) ആണ് കൊവിഡ് പരിശോധനാ നിരക്ക്. 

യോഗത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു, സെക്രട്ടറി അന്‍ഫസ് നന്മണ്ട, ട്രഷറര്‍ ഇസ്മായില്‍ വില്യാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All