• Home
  • News
  • ഇന്ത്യൻ എൻ‌‌ജിനീയർമാരുടെ പ്രശ്നങ്ങളിൽ ചർച്ച നടത്തി

ഇന്ത്യൻ എൻ‌‌ജിനീയർമാരുടെ പ്രശ്നങ്ങളിൽ ചർച്ച നടത്തി

കുവൈത്ത് സിറ്റി∙ എൻ‌ജിനീയറിങ് മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതാലുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ എൻ‌‌ജിനീയർമാർ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്തു.
വിദേശ എൻ‌ജിനീയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എൻ‌ജിനീയർമാർ പ്രതിസന്ധി നേരിടുന്നുണ്ട്. കുവൈത്ത് നിശ്ചയിച്ച മാനദണ്ഡവും ഇന്ത്യയിലെ വ്യവസ്ഥകളും തമ്മിൽ പൊരുത്തപ്പെടാത്തതാണ് കാരണം. 
ഇരു രാജ്യങ്ങളും തമ്മിൽ ഈ വിഷയത്തിൽ വിവിധതലങ്ങളിൽ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരം ആയിട്ടില്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All