• Home
  • News
  • ഒമാനിൽ കു​റ​യാ​തെ കോ​വി​ഡ്; ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആശങ്ക

ഒമാനിൽ കു​റ​യാ​തെ കോ​വി​ഡ്; ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആശങ്ക

മ​സ്​​ക​ത്ത്​: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ച്​ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്നു. 94 പേ​രെ കൂ​ടി പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രുടെ എ​ണ്ണം 623 ആ​യി ഉ​യ​ർ​ന്നു. മ​ഹാ​മാ​രി​യാ​രം​ഭി​ച്ച ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ത്ര​യ​ധി​ക​മാ​കു​ന്ന​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​മാ​കട്ടെ 196 ആ​യി. 1208 പേ​ർ​ക്കു​​കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 165482 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. 764 പേ​ർ​ക്കു​​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. ആ​റു​​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​ർ 1728 ആ​യി.

പു​തി​യ രോ​ഗി​ക​ളി​ൽ 678 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. സീ​ബ്​-218, ബോ​ഷ​ർ-172, മ​സ്​​ക​ത്ത്​-171, മ​ത്ര-71,അ​മി​റാ​ത്ത്​ -41, ഖു​റി​യാ​ത്ത്​-​അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​സ്​​ക​ത്തി​ലെ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. ര​ണ്ടാ​മ​തു​ള്ള ദോ​ഫാ​റി​ലെ 104 പു​തി​യ രോ​ഗി​ക​ളി​ൽ 101 പേ​രും സ​ലാ​ല​യി​ലാ​ണു​ള്ള​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന-96, ദാ​ഖി​ലി​യ-89, തെ​ക്ക​ൻ ബാ​ത്തി​ന-63, വ​ട​ക്ക​ൻ ശ​ർ​ഖി​യ-50, ദാ​ഹി​റ-48, ബു​റൈ​മി-28, തെ​ക്ക​ൻ ശ​ർ​ഖി​യ-27, അ​ൽ​വു​സ്​​ത-18, മു​സ​ന്ദം-​ഏ​ഴ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

മാ​ർ​ച്ച്​ 31ലെ ​ക​ണ​ക്ക്​ പ്ര​കാ​രം 515 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​ത്. ഏ​പ്രി​ലി​ൽ അ​ഞ്ച്​ ദി​വ​സ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​ത്തി​ൽ 108 പേ​രു​ടെ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യ​ത്. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ക​ട്ടെ മാ​ർ​ച്ച്​ അ​വ​സാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തുമ്പോൾ 40 പേ​രും കൂ​ടി. ഏ​പ്രി​ലി​ലെ ആ​ദ്യ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ പ്ര​തി​ദി​നം 9.4 എ​ന്ന തോ​തി​ൽ 47 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്​​തു. മു​ൻ​മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്.

രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ർ ഉ​യ​രു​ക​യും ചെ​യ്​​താ​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ ഓഫി​സി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം അ​മ്പ​തു ശ​ത​മാ​ന​മാ​യി കു​റ​ക്ക​ണ​മെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജിംനേഷ്യ​ങ്ങ​ളും ഹെ​ൽ​ത്ത്​ ക്ല​ബു​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന നി​ർ​ദേ​ശ​വും ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ്വ​ദേ​ശി​ക​ൾ​ക്കും റെ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​നം വ്യാ​ഴാ​ഴ്​​ച ഉ​ച്ച മു​ത​ൽ നി​ല​വി​ൽ​വ​രും. സ്​​ഥാ​പ​ന​ങ്ങ​ളു​ടെ രാ​ത്രി അ​ട​ച്ചി​ട​ൽ റ​മ​ദാ​ൻ അ​വ​സാ​നം വ​രെ നീ​ട്ടി. റ​മ​ദാ​നി​ൽ രാ​ത്രി ഒ​മ്പ​ത്​ മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും അ​ട​ച്ചി​ട​ൽ. ഇ​തോ​ടൊ​പ്പം രാ​ത്രി​യാ​ത്ര വി​ല​ക്കും ഉ​ണ്ടാ​യി​രി​ക്കും. നി​ല​വി​ലു​ള്ള രാ​ത്രി​യാ​ത്ര വി​ല​ക്കി​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ റ​മ​ദാ​ൻ ഒ​ന്നു​വ​രെ ഇ​ള​വു​ണ്ടാ​കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All