• Home
  • News
  • റിയാദ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിന് പുതിയ ഭരണസമിതി, മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ

റിയാദ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിന് പുതിയ ഭരണസമിതി, മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ ചെയർപേഴ്സൺ

റിയാദ്: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭരണസമിതി നിലവിൽവന്നു. മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ ഭരണസമിതി അധ്യക്ഷയായി നിയമിതയായി. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഭരണസമിതി തലപ്പത്തു വരുന്നത്. ഷഹനാസ് അബ്ദുൽജലീൽ, സയ്ദ് സഫർ അലി, ഷഹ്‌സിൻ ഇറാം, പ്രഷിൻ അലി, ഡോ. സാജിദ ഹുസ്ന, ഡോ. സുമയ്യ സംഗേർസ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയിൽ നാല് പേർ വനിതകളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നേരത്തെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയായിരുന്നെങ്കിൽ ഇപ്പോൾ രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഭരണസമിതിയെ നാമനിർദേശം ചെയ്യുകയാണ് രീതി. സമിതി അംഗമായ ഷഹ്​സീൻ ഇറാം മാധ്യമപ്രവർത്തകയാണ്. മലയാളിയായ മീര റഹ്മാനാണ് സ്കൂൾ പ്രിൻസിപ്പൽ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All