ദുബായ് അൽ ഖൈൽ റോഡ് വികസന പദ്ധതി: യാത്രാസമയം കുറയ്ക്കാൻ സബീലിലും അൽ ഖൂസ് 1 ലും പാലങ്ങൾ തുറന്നു
ദുബായ് അൽ ഖൈൽ റോഡ് വികസന പദ്ധതി യുടെ ഭാഗമായി ജബൽ അലിയുടെ ദിശയിൽ അൽ ഖൈൽ റോഡിലെ സബീലിലും അൽ ഖൂസ് 1 ലും രണ്ട് പ്രധാന പാലങ്ങൾ തുറന്നു. 1,350 മീറ്റർ നീളത്തിൽ പൂർത്തിയാക്കിയ ഈ പാലങ്ങൾക്ക് മണിക്കൂറിൽ 8,000 വാഹനങ്ങൾക്കുള്ള ശേഷിയുണ്ട്.യാത്രാ സമയം 30% കുറയ്ക്കാനും നിലവിലുള്ള ഇന്റർ സെക്ഷനുകളുടെയും പാലങ്ങളുടെയും ശേഷി മണിക്കൂറിൽ 19,600 വാഹനങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ രണ്ട് പാലങ്ങളും തുറക്കുന്നത്.3,300 മീറ്റർ നീളമുള്ള പാലങ്ങളുടെ നിർമ്മാണവും 6,820 മീറ്ററിലധികം നീളമുള്ള പാതകളുടെ വീതി കൂട്ടലും ഉൾപ്പെടുന്ന അൽ ഖൈൽ റോഡ് വികസന പദ്ധതി 80% പൂർത്തിയായതായും അതോറിറ്റി അറിയിച്ചു.അൽ ജദ്ദാഫ്, ബിസിനസ് ബേ, സബീൽ, മൈദാൻ, അൽ ഖൂസ് 1, ഗാദിർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവ ഉൾപ്പെടുന്ന അൽ ഖൈൽ റോഡിലെ ഏഴ് സൈറ്റുകളിൽ റോഡ് മെച്ചപ്പെടുത്തലുകൾ നടത്തുന്നുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.