• Home
  • News
  • പ്രഭമങ്ങുന്ന ഇഷ്ടതാരങ്ങള്‍; ആശങ്കയോടെ ആരാധക‍ർ: പ്രതികരിച്ച് പ്രവാസി സിനിമാ പ്രേമ

പ്രഭമങ്ങുന്ന ഇഷ്ടതാരങ്ങള്‍; ആശങ്കയോടെ ആരാധക‍ർ: പ്രതികരിച്ച് പ്രവാസി സിനിമാ പ്രേമികള്‍

അമ്മ താരസംഘടനയുമായി ബന്ധപ്പെട്ടും സിനിമാ താരങ്ങള്‍ക്കെതിരെയും ഉയരുന്ന വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുളള പ്രതികരണങ്ങള്‍ നിറയുകയാണ്. തന്നെ ഇഷ്ടപ്പെടുന്ന  ജനമാണ് ഒരു സിനിമാ താരത്തിന്‍റെ പ്രശസ്തിയുടെ അടിത്തറ. അവരെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങളാണ്, അവരുടെ കയ്യടികളാണ്, അവരുടെ സമയമാണ്, അവരുടെ പ്രതീക്ഷകളാണ് ഓരോ താരത്തിന്‍റെയും വിലപ്പെട്ട നിക്ഷേപവും. ഇഷ്ടതാരങ്ങള്‍ക്ക് തങ്ങള്‍ വിചാരിച്ചത്ര പ്രഭയില്ലെന്ന് തിരിച്ചറിയുമ്പോള്‍ ആദ്യം നിരാശരാകുന്നതും ഈ ആരാധകക്കൂട്ടം തന്നെയാണ്.കലാകാരന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. തങ്ങളുടെ കർമ്മമണ്ഡലം സംബന്ധിച്ച് ഒരു ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് അറിഞ്ഞില്ല,കണ്ടില്ല എന്ന് എത്രനാള്‍ നടിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുളള താരങ്ങള്‍ക്ക് സാധിക്കുമെന്നതും ചോദ്യമാണ്. സിനിമാ താരങ്ങളെ  വെളളിത്തിരയില്‍ കണ്ട് കയ്യടിച്ച സിനിമാ പ്രേമികള്‍ക്ക് ഇക്കാര്യത്തിലുളള അവരുടെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ടാവുക സ്വാഭാവികം. കേരളം കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎഇ.   യുഎഇയിലെ സിനിമാ പ്രേമികള്‍ക്ക് ഈ വിഷയത്തില്‍ പറയാനുളളതെന്താണ്, അറിയാം.അമ്മ സംഘടനയ്ക്കും സിനിമാ രംഗത്തെ പ്രമുഖർക്കുമെതിരെ ഉയർന്ന ആരോപണങ്ങളില്‍ സംഘടനയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ മോഹൻലാൽ പ്രതികരിക്കേണ്ടതായിരുന്നു. മാധ്യമങ്ങളെ അഭിമുഖീകരിച്ച്, കാര്യങ്ങളില്‍ വ്യക്തത വരുത്തി അമ്മ സംഘടനയുടെ നിലപാട് പറഞ്ഞ്  ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഭരണസമിതി പിരിച്ചുവിട്ട് കൂട്ട രാജിവച്ചത് ഒളിച്ചോട്ടമായിപ്പോയി. അതേസമയം തന്നെ ഇത്ര വൈകാരികമായ വിഷയത്തില്‍ വാർത്താസമ്മേളനം നടത്തി, അതിൽ അറിയാതെ വല്ല നാക്ക്പിഴയും സംഭവിച്ച് പോയാൽ, അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ വരികൾക്കിടയിൽ വേറെ അർത്ഥ തലങ്ങൾ കരുതിക്കൂട്ടി ചേർത്ത് വായിക്കാൻ നോക്കിയാൽ  പിന്നെ മോഹൻലാൽ ഏറ്റ് വാങ്ങേണ്ടി വരിക ഇത് വരെ കാണാത്ത രീതിയിൽ ഉള്ള ആക്രമണം ആയിരിക്കുമെന്നതും സത്യമാണ്. അതായിരിക്കാം അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. കണിമംഗലത്ത് ഉത്സവം നടത്തി ജയിച്ച, ബോംബെയിലെ ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ഓൺ സ്ക്രീൻ നായകനെ എങ്ങനെയാണ് നമ്മൾക്ക് ഓഫ് സ്ക്രീൻ കാണാൻ സാധിക്കുക? അങ്ങനെ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്..സിനിമ വേറെ, വ്യക്തി ജീവിതം വേറെ.സിനിമയിലെ പൗരുഷമുള്ള കഥാപാത്രമായി തന്നെ ജീവിതത്തിലും നിറഞ്ഞാടുന്ന ചില നടന്മാരെ നമ്മൾ ഈയിടെയായി നമ്മൾ സ്ഥിരമായി കണ്ട് കൊണ്ടിരിക്കുകയാണ്.സിനിമയിലെ ഹീറോയിസം ഓഫ് സ്ക്രീനിലും കാണിക്കണം എന്ന് പറയുന്നതിനോട് ഒട്ടും തന്നെ യോജിപ്പില്ല.മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹത്തെ ഒത്തിരി ഇഷ്ടപ്പെടുന്ന എന്‍റെ വ്യക്തിപരമായ അഭിപ്രായം..സംഘടന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴാണ് മോഹൻലാൽ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മനസില്ലാമനസ്സോടെ ആ സ്ഥാനം ഏറ്റെടുത്തത് എന്ന് കേട്ടിട്ടുണ്ട് .ആ പ്രസിഡന്‍റ് സ്ഥാനം മോഹൻലാലിന് നല്കിയ തലവേദന ചില്ലറയല്ല.. മമ്മൂട്ടി ഒരു സ്ഥാനവും ഏറ്റെടുക്കാതെ സുരക്ഷിതൻ ആകുകയും ചെയ്തു.പിന്നെ വേറെ ഒരു കൂട്ടം ആളുകൾ കൂടി ഉണ്ട്, അവർക്ക് രാഷ്ട്രീയത്തിൽ മോഹൻലാൽ അവരുടെ ആളാണെന്ന് എങ്ങനെയെങ്കിലും വരുത്തി തീർക്കണം..അതേ സമയം നേരത്തെ പറഞ്ഞ കൂട്ടം ആളുകൾക്ക് മോഹൻലാലിനെ മറ്റേ ടീമിന്‍റെ ആളാക്കി,ആ ചാപ്പ ചാർത്തി കൊടുത്ത് അപമാനിക്കണം,അങ്ങനെയെങ്കിലും ജനപ്രീതി കുറയ്ക്കണം..സോഷ്യൽ മീഡിയയിൽ ശരിക്കും ഈ പറഞ്ഞ കൂട്ടങ്ങളുടെ  നടുവിലാണ് ഇപ്പോൾ 'മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ'.

സഫീർ അഹമദ്, ദുബായ് (മോഹന്‍ലാല്‍ ആരാധകന്‍, മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് സഫീർ)

ഏറ്റവും ജനപ്രിയമായ മാധ്യമമാണു സിനിമ , ആ  നിലയിൽ സിനിമ മേഖലയിൽ നിന്ന് ഉയർന്ന് വന്ന ഈ ആരോപണങ്ങളിൽ  , പ്രത്യേകിച്ച് മമ്മൂട്ടിയെയും , ലാലേട്ടനെയും പോലെ തലമുതിർന്ന താരരാജാക്കന്മാർ പ്രതികരിക്കണം എന്ന് തന്നെയാണ് സിനിമയേയും മമ്മൂട്ടിയെന്ന മഹാനടനേയും  ഇഷ്ടപെടുന്നയാള്‍ എന്ന നിലയിൽ തന്‍റെ വ്യക്തിപരമായ അഭിപ്രായം. ചുറ്റും നിൽക്കുന്ന ഒരുപാട്‌ ആളുകൾ   ഒരേ സമയം പലആരോപണത്തിൽ പെട്ട്‌ പോകുന്ന അങ്കലാപ്പിൽ നിന്ന് അവർ പുറത്ത്‌ വന്ന് നിലപാടും പറയും എന്ന് പ്രതീക്ഷിക്കുന്നു.

സിനിമ എന്നും കഥാകൃത്തിന്‍റെയും , സംവിധായകന്‍റെയും സൃഷ്ടിയാണ്.  കഥാപാത്രങ്ങളിൽ അഭ്രപാളികളിൽ ജീവൻ നൽകുക എന്നതൊഴിച്ചാനടി അക്രമിക്കപെട്ട കേസിൽ ഇരക്കൊപ്പമാണെന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് മമ്മൂട്ടി. സിനിമ എന്നും കഥാകൃത്തിന്‍റെയും , സംവിധായകന്‍റെയും സൃഷ്ടിയാണ്.  കഥാപാത്രങ്ങളിൽ അഭ്രപാളികളിൽ ജീവൻ നൽകുക എന്നതൊഴിച്ചാല്‍ അതിലെ ഡയലോഗുകളോ , കഥാപാത്രങ്ങളോ വച്ച് സിനിമയിലെ നായകന്മാരുടെ പൊതുജീവിതത്തേയോ ,സ്വകാര്യതയെയോ  ‌അളക്കുന്നത്‌ ശരിയല്ല. സമൂഹത്തിൽ പൗരന്മാർക്ക്‌ ഉള്ള ഉത്തരവാദിത്തങ്ങൾ അവർക്കും ഉണ്ട്‌. അത്‌ നിറവേറ്റാൻ അവർ ബാധ്യസ്ഥരാണെന്ന് മാത്രം.ഹേമ കമ്മിറ്റി റിപോർട്ട് സമർപ്പിക്കപെട്ട സാഹചര്യത്തിൽ , പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടട്ടെ എന്ന് പ്രതീക്ഷിക്കാം.ഇപ്പോഴുളള സിനിമകളില്‍ വളരെ കുറവാണ് ഇത്തരത്തിലുളള സാഹചര്യങ്ങള്‍. സിനിമമാത്രം മനസിലുളളവരാണ് ഒട്ടുമിക്ക യുവ സിനിമാപ്രവർത്തകരും. സിനിമ മാത്രം ലക്ഷ്യമിട്ട് അതിനായി കഠിനാധ്വാനം ചെയ്യുന്നവർ . 2020 ല്‍  'നിഴല്‍' സിനിമയില്‍  മകന്‍ ഐസിന്‍ ഹാഷ് അഭിനയിച്ചിരുന്നു. മകനൊപ്പം ഒരുമാസത്തോളം ലൊക്കേഷനിലുണ്ടായിരുന്നു. ല്‍ അതിലെ ഡയലോഗുകളോ , കഥാപാത്രങ്ങളോ വച്ച് സിനിമയിലെ നായകന്മാരുടെ പൊതുജീവിതത്തേയോ ,സ്വകാര്യതയെയോ  ‌അളക്കുന്നത്‌ ശരിയല്ല.

അടുത്തിടെ ടൊവിനോ തോമസിന്‍റെ 'ഐഡന്‍റിറ്റി' സിനിമയുടെ സെറ്റുകളിലും പോകാന്‍ സാധിച്ചിരുന്നു. ഒരു പാട് പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്ന സെറ്റുകളായിരുന്നു ഇതെല്ലാം. 

രാവിലെ മുതല്‍ രാത്രിവരെ ചുറ്റുമുളളവരെല്ലാം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചർച്ച ചെയ്തിരുന്നത്. അത് തന്‍റെ നേർസാക്ഷ്യമാണ്. അടുത്തിടെ ടൊവിനോ തോമസിന്‍റെ 'ഐഡന്‍റിറ്റി' സിനിമയുടെ സെറ്റുകളിലും പോകാന്‍ സാധിച്ചിരുന്നു. ഒരു പാട് പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്ന സെറ്റുകളായിരുന്നു ഇതെല്ലാം. സിനിമയെ ആത്മാർത്ഥമായി സമീപിക്കുന്ന യുവതലമുറയുടെ ഇടയില്‍ ഇത്തരം വിഷയങ്ങള്‍ കുറവാണെന്നാണ് അനുഭവപ്പെട്ടത്.ഹാഷ് ജാവേദ്, ദുബായ് (ബാലതാരം ഐസിന്‍ ഹാഷിന്‍റെ പിതാവാണ് ഹാഷ്)

മമ്മൂട്ടിയും മോഹന്‍ലാലും വിചാരിച്ചിരുന്നെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്നതില്‍ അർത്ഥമില്ല. പ്രശ്നങ്ങളൊക്കെ തുടങ്ങിയ സമയത്ത് തന്നെ പലരും പരാതി നല്‍കിയിരുന്നുവെന്നാണ് മനസിലാക്കുന്നത്.  അന്ന് ആ പരാതികളെ അവഗണിച്ചപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചു. അത് ഇപ്പോള്‍ ഉച്ചസ്ഥായിലെത്തിയെന്നതുമാത്രമാണ് വസ്തുത. 

അവശകലാകാരന്മാർക്ക് 'കൈനീട്ട'മെന്ന സഹായമുള്‍പ്പടെയുളള കാര്യങ്ങള്‍ അമ്മയെന്ന സംഘടന ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സംഘടന നിലനില്‍ക്കേണ്ടത് ആവശ്യകതകൂടിയാണ്. 

അവശകലാകാരന്മാർക്ക് 'കൈനീട്ട'മെന്ന സഹായമുള്‍പ്പടെയുളള കാര്യങ്ങള്‍ അമ്മയെന്ന സംഘടന ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സംഘടന നിലനില്‍ക്കേണ്ടത് ആവശ്യകതകൂടിയാണ്. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഭരിച്ചാല്‍ മാത്രമെ സംഘടന നിലനില്‍ക്കൂവെന്നത് തെറ്റായ ചിന്താഗതിയാണ്. അവർ സംഘടനയെ ഭരിച്ചിട്ടില്ല, സംഘടനയുടെ മുഖമായി നില്‍ക്കുകമാത്രമെ ചെയ്തിട്ടുളളൂ. ഒരേ മേഖലയിൽ ജോലിചെയ്യുന്നവർ ഏക ലക്ഷ്യത്തോടെ തുടങ്ങുന്ന കൂട്ടായ്മ ആണല്ലോ ഒരു സംഘടനയായി വളരുന്നത്. അംഗങ്ങളുടെ പുരോഗതിയും സംരക്ഷണവുമാവണം ഇത്തരം സംഘടനകളുടെ ലക്ഷ്യം. ഇവിടെ വേലി തന്നെ വിളവ് തിന്നുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഹേമ കമ്മിഷൻ റിപ്പോർട്ടിലും ഇരുവരും പാലിച്ച മൗനം നിലപാടില്ലായ്മ തന്നെയാണ്. തങ്ങളുടെ മൗനം കൊണ്ട് വേട്ടക്കാരനൊപ്പം എന്ന് പറയാതെ പറഞ്ഞതുപോലെ ആയിപോയി. 

മലയാളം സിനിമ എന്ന് പറയുമ്പോൾ തന്നെ മമ്മൂക്കയും ലാലേട്ടനും ആണ് മനസ്സിലേക്ക് വരുന്ന ആദ്യ മുഖങ്ങൾ.  മറ്റുള്ളവർ നല്ല നടന്മാരല്ല എന്നല്ല പറയുന്നത്. ഓ‍ർമ്മവച്ച നാൾ മുതൽ മനസ്സിൽ പതിഞ്ഞവർ ഇവരാണ്.നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഹേമ കമ്മിഷൻ റിപ്പോർട്ടിലും ഇരുവരും പാലിച്ച മൗനം നിലപാടില്ലായ്മ തന്നെയാണ്. തങ്ങളുടെ മൗനം കൊണ്ട് വേട്ടക്കാരനൊപ്പം എന്ന് പറയാതെ പറഞ്ഞതുപോലെ ആയിപോയി. തിരക്കഥയുടെ മികവ് കൊണ്ട് കയ്യടിനേടിയ കഥപാത്രങ്ങൾ നെഞ്ചിലേറ്റിയ ഞങ്ങൾ ആരാധകർ വിഡ്ഢികൾ.  ശരിയാണ് ഞങ്ങൾ ആരാധകർക്ക് സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഇല്ലാതെ പോയി.

ഇത്തരം വിഷയങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇടപെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,കാരണം ഇതെല്ലാം വ്യക്തിപരമായ കാര്യമാണ് . എല്ലാ തൊഴിലിടങ്ങളിലും ഇത്തരം വിഷയങ്ങളുണ്ടാകാറുണ്ട്. അത്‌ പല തരത്തിലാണെന്ന് മാത്രം. സംഘടന ഇടപെടേണ്ടത്‌ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലാണ്. മറ്റു പരാതികളിൽ തീർപ്പു കൽപ്പിക്കേണ്ടത്‌ പോലീസും കോടതിയുമാണ്.വിധി വന്നതിന് ശേഷം സംഘടനകൾക്ക്‌ പ്രതികളെ സ്ഥാനത്ത്‌ നിന്ന് നീക്കം ചെയ്യുകയോ,വിലക്ക്‌ പോലുള്ള നടപടികൾ എടുക്കുകയോ ചെയ്യാം. പക്ഷെ അക്കാര്യങ്ങളിലെല്ലാം ജനാധിപത്യപരമായ ഇടപടലുണ്ടാവണമെന്നുമാത്രം.

ഇരകൾ ആദ്യം സമീപിക്കേണ്ടത്‌ പൊലീസിനെയാണ്. ഇനിയുള്ള കാലങ്ങളിൽ എന്ത്‌ മോശം  അനുഭവം ഉണ്ടായാലും  അത്‌ വർഷങ്ങളോളം മൂടി വെക്കാതെ ഏറ്റവും അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ട പൊലീസ്‌ മേധാവികളെ അറിയിക്കാനുള്ള വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനുള്ള തന്‍റേടം ആണ് സംഘടനകൾ കൗണ്‍സിലിങ് ഉള്‍പ്പടെയുളള മാർഗ്ഗങ്ങള്‍ വഴി അംഗങ്ങള്‍ക്ക് പകർന്ന് നല്‍കേണ്ടത്. 

സിനിമയിലെ സ്ത്രീപക്ഷപോരാട്ടങ്ങളെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞദിവസം പൃഥ്വിരാജ് വാർത്താസമ്മേളത്തില്‍ പറഞ്ഞത് വളരെ ശരിയാണ്, ഇങ്ങനെയൊരു മാറ്റം വന്നത് മലയാള സിനിമയിലാണെന്ന് ചരിത്രം അടയാളപ്പെടുത്തും. എന്നാല്‍ അതോടൊപ്പം ചേർക്കേണ്ടത്, ഈ മാറ്റം കൊണ്ടുവന്നത് സ്ത്രീകളാണ് എന്നുളളതുകൂടിയാണ്.

നടി ആക്രമിക്കപ്പെട്ട സമയത്ത്, അമ്മ എന്ന സംഘടന നല്‍കാത്ത പിന്തുണ, തങ്ങളുടെ കരിയർ പോലും വേണ്ടെന്ന് വച്ച് അവള്‍ക്ക്  നല്‍കിയവരാണ് ഡബ്യൂസിസിയിലെ സ്ത്രീകള്‍. 

 അപ്പോള്‍ മാത്രമെ അത് പൂർണമാകൂ. നടി ആക്രമിക്കപ്പെട്ട സമയത്ത്, അമ്മ എന്ന സംഘടന നല്‍കാത്ത പിന്തുണ, തങ്ങളുടെ കരിയർ പോലും വേണ്ടെന്ന് വച്ച് അവള്‍ക്ക്  നല്‍കിയവരാണ് ഡബ്യൂസിസിയിലെ സ്ത്രീകള്‍. ഇവർക്കെതിരെ ഒരു അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നുവെന്നുളളത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. പുരുഷാധിപത്യസമൂഹത്തില്‍ ഇത്തരത്തിലുളള പോരാട്ടം ഒട്ടും എളുപ്പമല്ല. സ്ത്രീകള്‍ തുടങ്ങിവച്ച സ്ത്രീകള്‍ക്കായുളള പോരാട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ക്കുണ്ട്. ഈ പോരാട്ടം ഭാവി തലമുറയ്ക്കുവേണ്ടിയുളളതാണ്. 

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുളള താരങ്ങളുടെ മൗനം ഒളിച്ചോട്ടം തന്നെയാണ്. ഇവരുടെ കണ്‍മുന്നില്‍ ഇത്തരം മോശപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടും ഇതൊന്നുമറിഞ്ഞില്ലെന്നുളള നിലപാട് ഒട്ടും വിശ്വാസയോഗ്യമല്ല. 

ഇന്ത്യയിലെ തന്നെ മികച്ച സിനിമാ ഇന്‍ഡസ്ട്രിയാണ് മലയാളം. താരസംഘടനായ അമ്മയിലെ പ്രമുഖ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തില്‍ ഭരണ സമിതി പിരിച്ചുവിടുന്നതിന് മുന്‍പ് മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു ഉചിതം. പ്രസിഡന്‍റ് സ്ഥാനം മോഹന്‍ലാല്‍ രാജിവച്ചത് ഇനിയും കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയരുന്നതിന് മുന്‍പെ മുഖം രക്ഷിക്കുന്ന ഒളിച്ചോട്ടമായിപ്പോയി. ഇരകള്‍ക്ക് എല്ലാ പിന്തുണയും സംഘടനയില്‍ നിന്നുണ്ടാകും,മുന്നോട്ടുളള കാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്നത് കൃത്യമായി പറയുകയെന്നുളളതായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്.  പൃഥ്വിരാജ് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ കാണിച്ച ധൈര്യത്തിന്‍റെ പകുതി മതിയായിരുന്നു മോഹന്‍ലാലിനെപ്പോലൊരു നടന് മാധ്യമങ്ങളെ കാണാന്‍. അങ്ങനെ മാധ്യമങ്ങളെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത കൈവരുമായിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All