• Home
  • News
  • കുവൈത്ത് ടു ഇന്ത്യ പറക്കാനൊരുങ്ങി ആകാശ എയർ; ആഴ്ചയിൽ ഏഴ് സർവീസുകൾ, കൂടുതൽ സർവീസുക

കുവൈത്ത് ടു ഇന്ത്യ പറക്കാനൊരുങ്ങി ആകാശ എയർ; ആഴ്ചയിൽ ഏഴ് സർവീസുകൾ, കൂടുതൽ സർവീസുകൾക്ക് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്ത് - മുംബൈ സെക്റ്ററിൽ സർവീസ് ഓപ്പറേറ്റ് ചെയ്യാനുള്ള ആകാശ എയറിന്റെ അഭ്യർഥന കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു. ഓഗസ്റ്റ് 23 മുതലാണ് കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആകാശ എയർ സർവീസ് ആരംഭിക്കുക. പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന തോതിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക.കുവൈത്തിലേക്കും പുറത്തേക്കുമുള്ള യാത്രക്കാർക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഓപ്‌ഷനുകൾ വർധിപ്പിക്കുന്നതിനുള്ള ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായാണ് ആകാശയുടെ ഈ പുതിയ ഓപ്പറേഷന് അനുമതി നൽകിയതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്‌പോർട്ട് കൺട്രോളർ  റെയ്ദ് അൽ താഹർ കുവൈത്ത് വാർത്താ ഏജൻസിയോട്  പറഞ്ഞു.തുടക്കത്തിൽ ആകാശയുടെ കുവൈത്തിൽ നിന്നുള്ള വിമാനങ്ങൾ മുംബൈയിലേക്ക് മാത്രമായിരിക്കും. താമസിയാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനങ്ങൾ വിപുലീകരിക്കാൻ എയർലൈന് പദ്ധതിയുണ്ട്. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ ആകാശയുടെ സാന്നിധ്യം പൗരന്മാരുടെയും താമസക്കാരുടെയും യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമെ രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അൽ താഹർ കൂട്ടിച്ചേർത്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All