• Home
  • News
  • ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര​ന് നെഞ്ചുവേദന അനു

ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര​ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിം​ഗ്

മസ്‌ക്കറ്റ്: കോഴിക്കോട്ടേക്ക് മസ്കത്തിൽ നിന്ന് യാത്ര തിരിച്ച വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയത്. മസ്കറ്റിൽ നിന്ന് യാത്ര തിരിച്ച സലാം എയറിലുണ്ടായിരുന്ന ഒമാൻ സ്വ​ദേശിക്കാണ് യാത്ര പുറപ്പെട്ട് ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരും പ്രഥമചികിത്സ നൽകി. എങ്കിലും വിദ​ഗ്ധ ചികിത്സ ആവശ്യമാണെന്ന വിദ​ഗ്ധ നിർദേശത്തെ തുടർന്ന് സമീപ വിമാനത്താവളമായ കറാച്ചിയിൽ ലാൻഡിം​ഗ് അനുമതി തേടുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലാൻഡ് ചെയ്തയുടനെ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുടുംബാം​ഗങ്ങളെയും കറാച്ചിയിൽ ഇറക്കി. തുടർന്ന് മറ്റ് യാത്രക്കാരുമായി വിമാനം കോഴിക്കോട്ടേക്ക് തിരിച്ചു. നാല് മണിക്കൂർ വൈകി രാവിലെ എട്ടിനാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All