• Home
  • News
  • ദുബായിൽ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ അവധി; ‘അവർ ഫ്ലെക്സിബിൾ സമ്മർ’ നടപ

ദുബായിൽ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ അവധി; ‘അവർ ഫ്ലെക്സിബിൾ സമ്മർ’ നടപ്പാക്കും

ദുബായ് ∙ വേനൽക്കാലത്ത് സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ അവധി നൽകാൻ ദുബായ് ഗവ. ഹ്യുമൻ റിസോഴ്സസ് ഡിപാർട്മെന്റ്. ഓഫിസുകളുടെ പ്രവൃത്തി സമയം 7 മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു. ഈ മാസം 12 മുതൽ സെപ്റ്റംബർ 30 വരെയാണ് ‘അവർ ഫ്ലെക്സിബിൾ സമ്മർ’ എന്ന പേരിൽ പ്രത്യേക സമയക്രമം സർക്കാർ ഓഫിസുകളിൽ നടപ്പാക്കുക. 15 സർക്കാർ സ്ഥാപനങ്ങളിൽ വേനൽക്കാല സമയക്രമം നിലവിൽ വരും. ഏതെല്ലാം സ്ഥാപനങ്ങളിലാണു ഫ്ലെക്സിബിൾ സമ്മർ നടപ്പാക്കുക എന്നതു വരും ദിവസങ്ങളിൽ അറിയാം. പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത 7 ആഴ്ചകളിൽ സുദീർഘ വാരാന്ത്യങ്ങളാണ് സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുക. വേനൽക്കാലത്ത് ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തൊഴിൽ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് ഹ്യുമൻ റിസോഴ്സസ് ഡിപാർട്മെന്റ് അറിയിച്ചു. വേനൽക്കാലത്ത് പ്രവൃത്തി സമയം കുറയ്ക്കുന്നതു സംബന്ധിച്ചു വിവിധ സർക്കാർ വകുപ്പുകളിൽ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് സർവേ നടത്തിയിരുന്നു. ജോലി സമയം കുറയ്ക്കുന്നതിനെയും വെള്ളിയാഴ്ച അവധിയെയും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സ്വാഗതം ചെയ്തു. ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതു വഴി സർക്കാർ ഓഫിസുകളിലെ ഊർജ ഉപയോഗവും കുറയ്ക്കാം. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All