കുവൈത്തിൽ ലഹരിവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി: മൂന്നുപേർ പിടിയിൽ
കുവൈത്ത് സിറ്റി:കുവൈത്തിൽ ലഹരിവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി.റെയ്ഡിൽ ഏകദേശം 90.5 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ കണ്ടെത്തി. 55 കിലോഗ്രാം ലിറിക്ക പൗഡർ, 35 കിലോഗ്രാം കെമിക്കൽ മയക്കുമരുന്ന് പദാർഥം, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക ക്യാപ്സ്യൂളുകൾ, 100,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയും അധികൃതർ കണ്ടുകെട്ടി. വടക്കൻ ഭാഗത്ത് മരുഭൂമിക്ക് നടുവിലായിരുന്നു ഫാക്ടറി. ഇവിടെനിന്ന് മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.