• Home
  • News
  • യുഎഇ പൊലീസ് ‘മരണത്തിൻറെ മാലാഖ’യെ പിടികൂടി

യുഎഇ പൊലീസ് ‘മരണത്തിൻറെ മാലാഖ’യെ പിടികൂടി

യുഎഇ : ‘എയ്ഞ്ചൽസ് ഓഫ് ഡെത്ത്’ (മരണത്തിൻറെ മാലാഖ) എന്ന ക്രിമിനൽ സംഘടനയുടെ തലവനായ ഡച്ച് പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ഡച്ച് പൊലീസിന് കൈമാറി. ഫൈസൽ താഗി(24) എന്ന കൊടുംകുറ്റവാളിയെയാണ് ദുബായ് പൊലീസ് സമർഥമായി പിടികൂടിയത്. ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ രാജ്യാന്തര വാറണ്ട് ഉണ്ടായിരുന്നു.വ്യാജ ഐഡൻറിറ്റി ഉപയോഗിച്ച് യുഎഇയിലേക്ക് കടന്ന ഫൈസലിൻറെ പിതാവ് റിദുവാൻ താഗി 2019-ൽ ദുബായിൽ അറസ്റ്റിലായിരുന്നു. നെതർലൻഡ്‌സിൻറെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റിദുവാൻ അന്ന് ‘എയ്ഞ്ചൽസ് ഓഫ് ഡെത്തിൻറെ ‘ നേതാവായിരുന്നു.ഇൻറർപോൾ അദ്ദേഹത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായും ലോകത്തിലെ ഏറ്റവും അക്രമാസക്തമായ സംഘത്തിൻറെ തലവനായുമായിട്ടാണ് വിലയിരുത്തുന്നത്. അക്കാലത്ത്, ഡച്ച് അധികാരികൾ ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 100,000 യൂറോ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് യുഎഇയുടെ സുരക്ഷാ സഹകരണത്തെ അഭിനന്ദിക്കുകയും ഫൈസലിനെ കൈമാറുന്നതിൽ ദുബായ് പൊലീസിൻറെ ‘വിലപ്പെട്ട പങ്കിനെ’ പ്രശംസിക്കുകയും ചെയ്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All