പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
ദമാം∙ അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി മലയാളി അന്തരിച്ചു. ദമാമിലെ ഫുട്ബോൾ സംഘാടകൻ മലപ്പുറം വഴിക്കടവ് പുന്നക്കൽ സ്വദേശി വൽപറമ്പൻ മുഹമ്മദ് ഷബീർ (35)ആണ് നാട്ടിൽ മരിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്ന് ചികിൽസയിൽ തുടരവേയാണ് മരണം. പത്ത് വർഷത്തോളമായി ഇസാം ദമാമിൽ ഒരു കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമാമിലായിരുന്നു താമസം. പ്രമുഖ ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ സ്ഥാനം വഹിക്കുകയായിരുന്നു. ഷഹാമയാണ് ഭാര്യ, എൽ.കെ.ജി വിദ്യാർഥി മുഹമ്മദ് ഷെസിൻ മകനാണ്. ഷബീറിന് ഒരു സഹോദരിയുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.