രാഹുല്‍ നയിക്കുമോ പ്രതിപക്ഷത്തെ? ചര്‍ച്ചകള്‍ സജീവം
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ സര്‍ക്കാര്‍ രൂപീകരണത്തേക്കള്‍ പ്രതിപക്ഷത്തെ ആര് നയിക്കും എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും കരുത്താകുമെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു. 2014ലും 19ലും അവകാശപ്പെടാനില്ലാതിരുന്ന പ്രതിപക്ഷ നേതാവ് സ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. 2014ലും 2019ലും സീറ്റുകള്‍ കുറഞ്ഞ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അര്‍ഹമല്ല എന്ന പഴികളും കേട്ടിരുന്നു. എന്നാല്‍ ഇത്തവണ ഇന്‍ഡ്യാ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് മാറി. 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. രാഹുല്‍ അതിനു തയ്യാറാകുമോ എന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.