ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു
മസ്കത്ത് ∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി (46) ആണ് അല്‍ ഖൂദില്‍ മരിച്ചത്. മദീന പ്രിന്റിങ് പ്രസില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന സന്ദീപ് 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു.
പിതാവ്: പരേതനായ സദാനന്ദന്. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.