ഒമാനില്‍ ഗതാഗത നിയമങ്ങൾ ലംഘിച്ച 81 പേര് അറസ്റ്റിൽ, 102 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
മസ്കത്ത് : ഒമാനില്‍ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ നടപടി കടുപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസ്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിസ്വയിൽനിന്ന് 102 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. 81 പേരെ അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടിയുണ്ടായത്.
അതേസമയം ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തു കടക്കാന്‍ ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.