• Home
  • News
  • കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം വ​രു​ന്നു; പ​രീ​ക്ഷ​ണ​ഘ​ട്ടം ഉ​ട​ൻ

കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം വ​രു​ന്നു; പ​രീ​ക്ഷ​ണ​ഘ​ട്ടം ഉ​ട​ൻ

ഫോ​ൺ​വി​ളി​ക്കു​ന്ന​യാ​ൾ കോ​ൺ​ടാ​ക്റ്റി​ൽ ഇ​ല്ലെ​ങ്കി​ലും പേ​ര് സ്‌​ക്രീ​നി​ൽ ദൃ​ശ്യ​മാ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. സം​വി​ധാ​ന​ത്തി​ന്റെ പ​രീ​ക്ഷ​ണ ഘ​ട്ടം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ൽ മ​ൻ​സൂ​രി വ്യ​ക്ത​മാ​ക്കി. ടെ​ലി​ക​മ്യൂണിക്കേ​ഷ​ൻ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക.

ഫോ​ൺ​വി​ളി​ക്കു​ന്ന​യാ​ൾ കോ​ൺ​ടാ​ക്ട് പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ങ്കി​ലും പേ​ര് സ്‌​ക്രീ​നി​ൽ ദൃ​ശ്യ​മാ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​തോ​ടെ സ്പാം ​കാ​ളു​ക​ൾ, ഫ്രോ​ഡ് കാ​ളു​ക​ൾ എ​ന്നി​വ ത​ട​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കെ.​വൈ.​സി പ്ര​കാ​ര​മു​ള്ള കാ​ള​ർ ഐ​.ഡി ഡേ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ പ്ര​വ​ര്‍ത്തി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന.

സ്പാം ​കാ​ള്‍ ചെ​യ്യു​ന്ന​രെ​യും ഒ​ന്നി​ല​ധി​കം സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ​യും കാ​ള​ര്‍ ഐ​.ഡി സം​വി​ധാ​നം വ​ഴി ത​ട​യാം. നേ​ര​ത്തെ ട്രൂ​കാ​ള​ർ പോ​ലു​ള്ള ആ​പ്പു​ക​ൾ വ​ഴി കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​പ​ഭോ​ക്താ​വി​ന്റെ പേ​ര് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ടെ​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണ​മു​ണ്ട്.

നേ​ര​ത്തെ പാ​ര്‍ലി​മെ​ന്റ് അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​ജ്യ​ത്ത് കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്ത് വ​ന്നി​രു​ന്നു. ദേ​ശീ​യ അ​സം​ബ്ലി അം​ഗം ഖാ​ലി​ദ് അ​ൽ ഒ​തൈ​ബി​യാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. സ്പാം ​കോ​ളു​ക​ള്‍, വ​ഞ്ച​ന കാ​ളു​ക​ള്‍ എ​ന്നി​വ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

സം​ശ​യാ​സ്പ​ദ​മാ​യ കാ​ളു​ക​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഫോ​ൺ ന​മ്പ​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ക​മ്യൂണിക്കേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഷ​ത്തി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് ത​ട്ടി​പ്പു​കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യ കാ​ളു​ക​ൾ ല​ഭി​ക്കു​മ്പോ​ൾ അ​ധി​കാ​രി​ക​ളെ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഞ്ച​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​കാ​തി​രി​ക്കാ​നും ഇ​ത്ത​ര​ക്കാ​ർ​ക്ക് ബേ​ങ്ക് ന​മ്പ​റു​ക​ൾ ന​ൽ​കാ​തി​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഉ​ണ​ർ​ത്തി.

ഫോ​ൺ കാ​ളു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം  ത​ട്ടി​പ്പു​കാ​രു​ടെ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ട്രാ​ക്ക് ചെ​യ്യു​ക​യും അ​വ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​മാ​യി സം​വ​ദി​ക്ക​രു​തെ​ന്നും വ​ൺ ടൈം ​പാ​സ്‌​വേ​ഡ് (ഒ.​ടി.​പി), ബേ​ങ്ക് ഡേ​റ്റ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All