• Home
  • News
  • ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ

ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ

ന​റു​ക്കെ​ടു​പ്പി​ൽ വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​രം

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ ഷോ​പ്പി​ങ് ഉ​ത്സ​വ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ​ (ഡി.​എ​സ്.​എ​ഫ്) വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും. ഡ്രോ​ൺ ഷോ​ക​ൾ മു​ത​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ വ​രെ ന​ഗ​ര​ത്തി​ന്​ ഉ​ത്സ​വ​ച്ഛാ​യ ന​ൽ​കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ്​ ഇ​ത്ത​വ​ണ​യും ഫെ​സ്റ്റി​വ​ൽ സം​വി​ധാ​നി​ച്ചി​ട്ടു​ള്ള​ത്.

ദി​നേ​ന​യു​ള്ള ഡ്രോ​ൺ ഷോ​ക​ളാ​ണ്​ കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​ത്തോ​ടെ സം​ഘാ​ട​ക​ർ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഡി​സം​ബ​ർ 10 മു​ത​ൽ ജ​നു​വ​രി 14 വ​രെ എ​ല്ലാ രാ​ത്രി​യി​ലും 800ല​ധി​കം ഡ്രോ​ണു​ക​ൾ ബ്ലൂ​വാ​ട്ട​റി​ന് മു​ക​ളി​ൽ ര​ണ്ട് ത​വ​ണ ഷോ ​അ​വ​ത​രി​പ്പി​ക്കും. രാ​ത്രി എ​ട്ടി​നും 10നു​മാ​ണ്​ ഡ്രോ​ൺ ഷോ ​ന​ട​ക്കു​ക. ദു​ബൈ​യി​ലെ മു​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​വ​രി​ക്കു​ന്ന​തും ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച​തു​മാ​യ ര​ണ്ട്​ സ്​​റ്റോ​റി​ക​ളാ​ണ്​ ഷോ​യി​ൽ വി​ഷ​യ​മാ​വു​ക. ​ദു​​ബൈ ഗോ​ൾ​ഡ്​ സൂ​ഖ്, പാം ​ജു​മൈ​റ​യി​ലെ വെ​സ്റ്റ്​ ബീ​ച്ച്, അ​ൽ സീ​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും ഒ​രു​ക്കും.

ദു​ബൈ​യി​ലെ 40ഓ​ളം അ​ബ്ര​ക​ളി​ൽ നി​യോ​ൺ ലൈ​റ്റി​ങ്ങു​ക​ൾ സ്ഥാ​പി​ക്കും. ഇ​ത്​ ക്രീ​ക്കി​ലെ രാ​ത്രി​കാ​ഴ്ച മ​നോ​ഹ​ര​മാ​ക്കും. ഡി.​എ​സ്.​എ​ഫി​ന്‍റെ 29ാം പ​തി​പ്പ്​ ദു​ബൈ ഫെ​സ്റ്റി​വ​ല്‍സ് ആ​ന്‍ഡ് റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 38 ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റി​വ​ൽ ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റീ​ട്ടെ​യി​ൽ ഫെ​സ്റ്റി​വ​ലാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മ​യ​ത്ത് എ​ല്ലാ ദി​വ​സ​വും ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ള്‍ കാ​ണി​ക​ള്‍ക്ക് അ​നു​ഭ​വി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​നു​ള്ള നി​ര​വ​ധി ത​യാ​റെ​ടു​പ്പു​ക​ളാ​ണ്​ സം​ഘാ​ട​ക​ർ ന​ട​ത്തു​ന്ന​ത്.

പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ ബ്രാ​ൻ​ഡു​ക​ളു​ടെ പ്ര​മോ​ഷ​നു​ക​ളും റീ​ട്ടെ​യി​ൽ ഡീ​ലു​ക​ളും വി​നോ​ദ​ങ്ങ​ളു​ടെ വ​ൻ​നി​ര, പോ​പ്പ്-​അ​പ്പ് മാ​ർ​ക്ക​റ്റു​ക​ൾ, ഡൈ​നി​ങ്​ അ​നു​ഭ​വ​ങ്ങ​ൾ, ക​ലാ ഇ​വ​ന്റു​ക​ൾ എ​ന്നി​വ​യും ഒ​രു​ങ്ങി. അ​തോ​ടൊ​പ്പം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, 20 ല​ക്ഷം ദി​ർ​ഹം, നി​സാ​ൻ പെ​ട്രോ​ൾ വി6 ​കാ​ർ, 25 കി​ലോ സ്വ​ർ​ണം തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യ ദു​​ബൈ പൊ​ലീ​സ് കാ​ർ​ണി​വ​ൽ ജ​നു​വ​രി നാ​ല് മു​ത​ൽ എ​ട്ട് വ​രെ സി​റ്റി വാ​ക്കി​ൽ ന​ട​ക്കും. ഡി​സം​ബ​ർ 15 മു​ത​ൽ 24 വ​രെ തീ​യ​തി​ക​ളി​ൽ സി​റ്റി വാ​ക്കി​ൽ എ​മി​റേ​റ്റ്‌​സ് ക്ലാ​സി​ക് വെ​ഹി​ക്കി​ൾ​സ് ഫെ​സ്റ്റി​വ​ലും ​ശ്ര​ദ്ധേ​യ​മാ​ണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All