• Home
  • News
  • ഇ​ന്ത്യ​ൻ വ​ലി​യ ഉ​ള്ളി വി​പ​ണി​യി​ലെ​ത്തു​ന്നു; വി​ല കു​റ​യും

ഇ​ന്ത്യ​ൻ വ​ലി​യ ഉ​ള്ളി വി​പ​ണി​യി​ലെ​ത്തു​ന്നു; വി​ല കു​റ​യും

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു ശേ​ഷം ഒ​മാ​ൻ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വ​ലി​യ ഉ​ള്ളി വീ​ണ്ടും സു​ല​ഭ​മാ​വു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ള്ളി​ക​ൾ ഉ​ട​ൻ മാ​ർ​ക്ക​റ്റി​ലെ​ത്തും. ഇ​തോ​ടെ വി​ല കു​റ​യു​ക​യും ചെ​യ്യും. നി​ല​വി​ൽ ചൈ​ന, തു​ർ​ക്കി​യ, പാ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ള്ളി​യാ​ണ് വി​പ​ണി​യി​ലു​ള്ള​ത്. എ​ന്നാ​ൽ, ഗു​ണ നി​ല​വാ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​താ​ണ് ഇ​ന്ത്യ​ൻ ഉ​ള്ളി​ക​ൾ. അ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പൊ​തു​വെ ഇ​ന്ത്യ​ൻ ഉ​ള്ളി​ക​ളാ​ണ് വാ​ങ്ങു​ക. ഗു​ണനി​ല​വാ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം പാ​കി​സ്താ​ൻ ഉ​ള്ളി​ക്കാ​ണ്. ചൈ​ന, തു​ർ​കിയ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ള്ളി​ക​ൾ പൊ​തു​വെ ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ഷ്ട​പ്പെ​ടാ​റി​ല്ല. ഈ ​ഉ​ള്ളി​ക​ളി​ൽ ജ​ലാം​ശം കൂ​ടു​ത​ലാ​യ​തി​നാ​ൽ ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ പാ​കം ചെ​യ്യു​ന്ന​തി​ൽ പ്ര​യാ​സം ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​വ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​ത്ത​ത്.

ഇ​ന്ത്യ​യി​ലെ കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ഉ​ള്ളി​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ത് ഇ​ന്ത്യ​യി​ൽ ഉ​ള്ളി വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യും നെ​സ്റ്റോ ഹൈപ്പർ​മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലോ​ള്ള​തി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മ’ ത്തോ​ടെ പ​റ​ഞ്ഞു. ഉ​ള്ളി വി​ല പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​യ​റ്റു മ​തി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 40 ശ​ത​മാ​നം ക​യ​റ്റു മ​തി നി​കു​തി ചു​മ​ത്തി​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം ഗു​ണ നി​ല​വാ​ര​മു​ള്ള ഉ​ള​ളി​ക​ൾ ല​ഭി​ക്കാ​ത്ത​തും കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ള്ളി​ക​ൾ വി​പ​ണി​യി​ൽ കാ​ര്യ​മാ​യി ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല. ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ചൈ​ന, തു​ർ​ക്കി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ള്ളി​യാ​ണ് വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, മൂ​ന്ന് ദി​വ​സം മു​മ്പ് പാ​കി​സ്താ​ൻ ഉ​ള​ളി വി​പ​ണി​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് ആ​ദ്യ വി​ള ആ​യ​തി​നാ​ൽ ചെ​റി​യ ഉ​ള്ളി​ക​ളാ​ണ്. ഇ​ന്ത്യ​ൻ ഉ​ള്ളി വി​പ​ണി​യി​ലെ​ത്തു​ന്ന​യോ​ടെ വി​ല കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മും​ബൈ അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ ഉ​ള്ളി ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. വി​പ​ണി​ല​യ​ക്കാ​ൻ സു​ക്ഷി​ച്ച് വെ​ച്ചി​രു​ന്ന ഉ​ള്ളി​ക​ൾ ന​ശി​ച്ച് പോ​യി​രു​ന്നു. ഇ​ത് കാ​ര​ണം ഇ​ന്ത്യ​യി​ലും ഉ​ള്ള വി​ല  80 രൂ​പ​യി​ൽ അ​ധി​ക​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. പ​ഴ​യ സ്റ്റോ​ക്കും മ​റ്റും മാ​ർ​ക്ക​റ്റി​ലി​റ​ക്കി​യാ​ണ് വി​ല പി​ടി​ച്ചു നി​ർ​ത്തി​യ​ത്. പു​തി​യ വി​ള​വെ​ടു​പ്പ് അ​ടു​ത്തി​ടെ ന​ട​ന്നി​രു​ന്നു. ഈ ​ഉ​ള്ളി​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. പു​തി​യ ഉ​ള്ളി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​പ​ണി​യി​ലെ​ത്തും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All