• Home
  • News
  • കു​ടും​ബ താ​മ​സ-​സ​ന്ദ​ർ​ശ​ക വി​സ അ​പേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​​ക്ക്...

കു​ടും​ബ താ​മ​സ-​സ​ന്ദ​ർ​ശ​ക വി​സ അ​പേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​​ക്ക്...

കു​ടും​ബ വി​സ അ​പേ​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ളി​ത​മാ​ക്കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​ടും​ബ താ​മ​സ​സൗ​ക​ര്യം തൊ​ഴി​ലു​ട​മ ന​ൽ​കു​മെ​ങ്കി​ൽ 6000 റി​യാ​ൽ ശ​മ്പ​ള​ക്കാ​ർ​ക്കും ഫാ​മി​ലി റെ​സി​ഡ​ൻ​സ് വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാം

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ബ​ന്ധു​ക്ക​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ല്ല, ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധം; മി​നി​മം ശ​മ്പ​ളം 5000 റി​യാ​ൽ

ദോ​ഹ: താ​മ​സ, സ​ന്ദ​ർ​ശ​ക വി​സ​ക​ളി​ൽ കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഖ​ത്ത​റി​ൽ താ​മ​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി​ക്കൊ​ണ്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഫാ​മി​ലി റെ​സി​ഡ​ൻ​സി, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​യി മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

കു​ടും​ബ റെ​സി​ഡ​ൻ​സി വി​സ​ക്കാ​ർ

സ്വ​ന്തം ​സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ കു​ടും​ബ റെ​സി​ഡ​ൻ​സി വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ആ​ൺ​മ​ക്ക​ൾ​ക്ക്​ 25ന് ​മു​ക​ളി​ൽ പ്രാ​യ​മാ​കാ​ൻ പാ​ടി​ല്ല. പെ​ൺ​മ​ക്ക​ൾ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം. ആ​റി​നും 18നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള മ​ക്ക​ൾ ഖ​ത്ത​റി​ലോ രാ​ജ്യ​ത്തി​ന്​ പു​റ​ത്തോ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​താ​യി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. കു​ടും​ബ​ത്തി​ന്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും ഉ​റ​പ്പാ​ക്ക​ണം.

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ കു​റ​ഞ്ഞ​ത്​ 10,000 റി​യാ​ൽ ശ​മ്പ​ള​ക്കാ​രാ​യി​രി​ക്ക​ണം. സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ ടെ​ക്​​നി​ക്ക​ൽ, സ്​​പെ​ഷ​ലൈ​സ്​​ഡ്​ വി​ഭാ​ഗം (തൊ​ഴി​ലാ​ളി​ക​ൾ അ​ല്ലാ​ത്ത​വ​ർ) പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​ണ്​ കു​ടും​ബ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ചു​രു​ങ്ങി​യ​ത്​ 10,000 റി​യാ​ൽ ശ​മ്പ​ള​ക്കാ​രാ​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം, 6000 റി​യാ​ൽ ശ​മ്പ​ള​വും ക​മ്പ​നി​യു​ടെ കീ​ഴി​ൽ കു​ടും​ബ താ​മ​സ സൗ​ക​ര്യ​വു​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​ത്​ തൊ​ഴി​ൽ ക​രാ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം.

കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ

തൊ​ഴി​ലാ​ളി ഇ​ത​ര വി​ഭാ​ഗ​ക്കാ​രാ​യ റെ​സി​ഡ​ൻ​റി​ന്​ കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കു​റ​ഞ്ഞ​ത്​ 5000 റി​യാ​ൽ മാ​സ​ശ​മ്പ​ള​ക്കാ​രാ​യി​രി​ക്ക​ണം. കു​ടും​ബ താ​മ​സ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണം. സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന വ്യ​ക്തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​യി​രി​ക്ക​ണം സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​രു​ന്ന​ത്.

മെ​ട്രാ​ഷ്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​​മ്പോ​ൾ കാ​ണു​ന്ന പ​ട്ടി​ക​യി​ലെ ബ​ന്ധു​ക്ക​ൾ​ക്കാ​യി​രി​ക്കും സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ (ഉ​ദാ: പി​താ​വ്, മാ​താ​വ്, ഭാ​ര്യ, മ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, പി​താ​മ​ഹ​ൻ, അ​മ്മാ​വ​ൻ, ഭാ​ര്യാ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ സ്​​പോ​ൺ​സ​ർ ചെ​യ്യാം). സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ പ്രാ​യ​നി​ബ​ന്ധ​ന​ക​ൾ ഇ​ല്ല. അ​തേ​സ​മ​യം, ഖ​ത്ത​റി​ൽ നി​ൽ​ക്കു​ന്ന​തു​വ​രെ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All