പ്രവാസി മലയാളി നഴ്സ് അന്തരിച്ചു
മനാമ ∙ ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളജിലെ മലയാളി നഴ്സ് അന്തരിച്ചു. എറണാകുളം അങ്കമാലി പുളിയൻതുരുത്തി വീട്ടിൽ ഡീന സാമുവൽ (45) ആണ് മരിച്ചത്. അർബുദ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് ടോണി (ബഹ്‌റൈൻ), മക്കൾ ബോസ്‌കോ ടോണി, ക്രിസ്റ്റോ ടോണി (ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ). പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ്. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീപുത്രിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.