എക്സ്പോ ദോഹയ്ക്ക് അൽ ബിദ പാർക്ക് സജ്ജം
ദോഹ ∙ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്കുള്ള വേദി തയാർ. അൽ ബിദ പാർക്കാണ് 179 ദിവസത്തെ പ്രദർശനത്തിന്റെ വേദി. ഒക്‌ടോബർ 2നാണ് എക്‌സ്‌പോ ഉദ്ഘാടനം. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പവിലിയനുകളാണ് അൽ ബിദ പാർക്കിൽ സജ്ജമാക്കിയത്.
മനോഹരമായ പൂന്തോട്ടങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും ആസ്വദിക്കാൻ കഴിയത്തക്ക വിധത്തിലാണ് ഒരുക്കങ്ങൾ. സന്ദർശകർക്ക് വ്യത്യസ്ത മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളും പരിചയപ്പെടാം. എക്‌സ്‌പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് സ്വന്തം സംസ്‌കാരവും സാങ്കേതിക വികസനവും ഉയർത്തിക്കാട്ടാനുള്ള അവസരം കൂടിയാണിത്. മാർച്ച് 28ന് സമാപിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.