• Home
  • News
  • ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത കാറ്റിനും മഴക്കും സാധ്യത

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത കാറ്റിനും മഴക്കും സാധ്യത

മസ്കത്ത്​: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്​ച കനത്ത കാറ്റിനും മഴക്കും​ സാധ്യതയുണ്ടന്ന്​ ഒമാൻ കലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, തെക്ക്​-വടക്ക്​ ബാത്തിന എന്നീ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലായിരിക്കും മഴ പെയ്യുക. വിവിധ ഇടങ്ങളിൽ 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 37 മുതൽ 65 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. പൊടിക്കാറ്റ്​ ഉയരുന്നതിനാൽ ദൃശ്യപരതയെ ബാധിച്ചേക്കുമെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്​തമാക്കി. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കുട്ടികൾ വാദികളിൽ പ്രവേശിക്കുന്നത്​ തടയാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All