യുഎഇയിൽ ഇന്ന് രാത്രിയിലും നാളെ രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടുമെന്ന് കാലാവസ്ഥാകേന്ദ്രം
യുഎഇയിൽ ഇന്ന് ഭാഗികമായി ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ കിഴക്കൻ തീരത്ത് ദൃശ്യമാകും, അതിനാൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 33 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഇന്നത്തെ താപനില.
ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.