സൗദിയിൽ ചൂടിന് ശമനമെന്നു കാലാവസ്ഥ കേന്ദ്രം
റിയാദ്: സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടെ താപനില കുറഞ്ഞ് മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതുകാരണം ഉച്ചസമയത്തെ പുറംജോലികളിൽനിന്ന് തൊഴിലാളികളെ തൊഴിൽ മന്ത്രാലയം വിലക്കിയിരുന്നു. ചൂട് കുറഞ്ഞതോടെ വിലക്ക് മന്ത്രാലയം പിൻവലിച്ചിട്ടുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.