കുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം
അർബുദം തടയാനാണ് വാക്സിൻ
മനാമ: 12 മുതൽ 13 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (എച്ച്.പി.വി വാക്സിൻ) നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പാപ്പിലോമ വൈറസാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. വാക്സിൻ അവതരിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാൻസർ രോഗങ്ങൾ തടയുന്നതിനുമുള്ള പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യവെ പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. എലാൽ അലവിയാണ് ഇക്കാര്യം അറിയിച്ചത്. ‘ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന കാൻസർ തടയൽ‘ എന്ന പ്രമേയത്തിൽ നടന്ന ശിൽപശാലയിൽ രോഗപ്രതിരോധത്തിനാവശ്യമായ വാക്സിനുകളുടെ ഉപയോഗം സംബന്ധിച്ച് ചർച്ച നടന്നു. ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ വാക്സിനുകൾ അവതരിപ്പിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിലും പാൻഡമിക്കുകൾ നിയന്ത്രിക്കുന്നതിലും ബഹ്റൈൻ കൈവരിച്ച മുന്നേറ്റങ്ങൾ ഡോ. എലാൽ അലവി ചൂണ്ടിക്കാട്ടി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.