നിയമവിരുദ്ധം: രണ്ട് മാസത്തിനിടെ 499 പരസ്യബോർഡുകൾ നീക്കം ചെയ്ത് ബഹ്റൈൻ
മനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 499 നിയമവിരുദ്ധ പരസ്യ ബോർഡുകൾ നീക്കം ചെയ്തതായി ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല അറിയിച്ചു. പൊതു ഇടങ്ങളിൽ നിയമം ലംഘിച്ച് ബോർഡ് സ്ഥാപിച്ച കമ്പനികൾക്ക് പിഴയിട്ടിട്ടുണ്ട്. റോഡിന് മധ്യത്തിലുള്ള വൈദ്യുതി വിളക്കുകാലുകളിലാണ് കൂടുതൽ പരസ്യങ്ങളും സ്ഥാപിച്ചിരുന്നത്. മുനിസിപ്പാലിറ്റി അംഗീകാരമില്ലാതെ പൊതു ഇടങ്ങളിൽ പരസ്യങ്ങളും ബോർഡുകളും മറ്റും സ്ഥാപിക്കുകയോ പതിക്കുകയോ പാടില്ലെന്നാണ് നിയമമെന്നും അവർ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.