• Home
  • News
  • സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദോഹ: സന്ദർശന വിസയിലെത്തിയ മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. എറണാകുളം മട്ടാഞ്ചേരി കൊച്ചങ്ങാടി യാക്കനക്കാട് ഹുസൈന്റെയും ഷാഹിദയുടെയും മകന്‍ ഷാനവാസ് ഹുസൈൻ (35) ആണ് മരിച്ചത്.  കൊച്ചിയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്ന ഷാനവാസ് രണ്ടാഴ്ച മുമ്പാണ് ഭാര്യക്കും മകനുമൊപ്പം ബന്ധുക്കളെ സന്ദർശിക്കാനായി ഹയ്യാ വിസയില്‍ ദോഹയിലെത്തിയത്. പിന്നീട് സൗദി അറേബ്യയിൽ പോയി ഉംറ നിർവഹിച്ച് മടങ്ങിയെത്തിയിരുന്നു. 

മൂന്നു ദിവസം മുമ്പ് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ചയോടെ മരണപ്പെട്ടു. ഭാര്യ - സബീന. മുഹമ്മദ് ആദം ഏക മകനാണ്. സഹോദരങ്ങൾ - ഷബാന റിയാസ്, ഷിജിന അൻവർ. കൾച്ചറൽ ഫോറം റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ നടക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All