ഹൃദയാഘാതം : പ്രവാസി മലയാളി നിര്യാതനായി
മത്ര : ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. പുറ്റിങ്ങൽ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടിൽ മോഹനകുമാർ (55) ആണ് മരിച്ചത്. മത്രയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.
പിതാവ് : ഗോപാലകൃഷ്ണൻ, മാതാവ്: ലീലാവതിയമ്മ അമ്മ. മൃതദേഹം റൂവി ബദ്ർ അൽ സമയിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കൈരളി മത്രയിലെ സാമൂഹിക പ്രവര്‍ത്തകനായ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.