കുവൈത്തിൽ ഈ വാരാന്ത്യം വരെ മൂടൽ മഞ്ഞ് തുടരും; ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയും, ജാഗ്രത നിർദേശം
കുവൈറ്റ് സിറ്റി; കുവൈത്തിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു weather station. ഈ മൂടൽ മഞ്ഞ് വാരാന്ത്യം വരെ (വെള്ളി, ശനി) വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തെക്ക് കിഴക്ക് നിന്നുള്ള കാറ്റാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണം. ഇത് ഈർപ്പം വർദ്ധിപ്പിക്കാനും കരയിലും മറ്റ് പ്രദേശങ്ങളിലും തണുത്ത വായുവുമായി കൂട്ടിയിടിക്കുമ്പോൾ അത് ഘനീഭവിക്കുകയും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാരാന്ത്യ കാലാവസ്ഥ പകൽ സമയത്ത് 17-19 ഡിഗ്രി സെൽഷ്യസിനുമിടയിലും രാത്രിയിൽ അതിശൈത്യവും 4 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയും താപനിലയും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. അതേസമയം, മൂടൽമഞ്ഞ് കാരണം ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറവായതിനാൽ റോഡ് ഉപയോക്താക്കൾ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ പൊതുജനങ്ങളോട് അടിയന്തര സാഹചര്യങ്ങളിൽ 112 ഹോട്ട്‌ലൈനിൽ വിളിക്കണമെന്ന് അഭ്യർത്ഥിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.