വിസ് എയർ സലാല സർവിസ് ജൂൺ ഒന്നു മുതൽ
മസ്കത്ത്: വിസ് എയർ അബൂദബി തങ്ങളുടെ സലാലയിലേക്കുള്ള ജനപ്രിയ റൂട്ട് പുനരാരംഭിക്കുന്നു. ജൂൺ ഒന്നു മുതലാണ് സർവിസ് തുടങ്ങുക. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവിസ് നടത്തുക. ടിക്കറ്റുകൾ ഇതിനകം എയർലൈനിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ് വഴി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഏകദേശം 13 റിയാൽ മുതൽ നിരക്കുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഖരീഫ് സീസണിലെ സഞ്ചാരികളെ മുന്നിൽക്കണ്ടാണ് സർവിസ് തുടങ്ങുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.