കുവൈത്ത് സ്കൂളുകളിൽ ഇന്ത്യ൯ വനിതാ തൊഴിലാളികളെ നിയമിക്കുന്നു
കുവൈത്ത് സിറ്റി: തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്തിലെ സ്കൂളുകളില്‍ ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ആയിരത്തോളം വനിതാ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു.
ആവശ്യത്തിനുള്ള തൊഴിലാളികളെ രാജ്യത്ത് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുവാന്‍ അധികൃതര്‍ അഗീകാരം നല്‍കിയത്. അതേസമയം ഇത് സംബന്ധിച്ച വിദേശ കരാർ സമിതികള്‍ക്ക് അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.