• Home
  • News
  • മഴക്കെടുതി നേരിടാൻ ജിദ്ദ മുനിസിപ്പാലിറ്റി നടപടി തുടങ്ങി

മഴക്കെടുതി നേരിടാൻ ജിദ്ദ മുനിസിപ്പാലിറ്റി നടപടി തുടങ്ങി

ജിദ്ദ : കനത്ത മഴയെ തുടർന്നുണ്ടായ കെടുതികൾ നേടിടാൻ ജിദ്ദ മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി സംഘങ്ങളെയാണ് ഇതിനായി​ ഫീൽഡിൽ നിയോഗിച്ചത്​. ഉച്ച വരെ ജിദ്ദയിൽ 60 മില്ലിമീറ്ററിലധികം മഴയുണ്ടായതാണ്​ കണക്ക്​.

റോഡുകളിലെ വെള്ളവും അവശിഷ്​ടങ്ങളും നീക്കം ചെയ്യുന്നതിന്​ 2564 തൊഴിലാളികളെ നിയോഗിക്കുകയും 960 യന്ത്രസാമഗ്രികൾ ഒരുക്കുകയും ചെയ്​തതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിൽ നിന്ന്​ വെള്ളം നീക്കം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്​.

16 ബലദിയ ഒാഫിസുകൾക്കും 13 സഹായ​ കേന്ദ്രങ്ങൾക്കും കീഴിലാണ്​ മഴക്കെടുതി ദുരീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All