• Home
  • News
  • 51-ാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ ഈ തീയറ്ററുകളില്‍ 51 ശതമാനം ഇളവ്

51-ാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ ഈ തീയറ്ററുകളില്‍ 51 ശതമാനം ഇളവ്

ദുബൈ : യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 51 ശതമാനം ഇളവ് പ്രഖ്യാപിച്ച് ദുബൈയിലെ റീല്‍ സിനിമാസ്. ബുധനാഴ്ചയാണ് തീയറ്റര്‍ ശൃംഖല ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദേശീയ ദിന ആഘോഷങ്ങള്‍ക്കായി രാജ്യത്തെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഈ ഡിസ്‍കൗണ്ട് ലഭിക്കും.

ദുബൈ മാള്‍, ദുബൈ മറീന മാള്‍, ജെബല്‍ അലി റിക്രിയേഷന്‍ ക്ലബ്, റോവ് ഡൗണ്‍ഠൗണ്‍, ദ സ്‍പ്രിങ്സ് സൂഖ്, ദ പോയിന്റ് എന്നിവിടങ്ങളിലുള്ള  റീല്‍സ് സിനിമാസിന്റെ തീയറ്ററുകളില്‍ 51 ശതമാനം ഡിസ്‍കൗണ്ട് സിനിമാ പ്രേമികള്‍ക്ക് പ്രേമികള്‍ക്ക് ഈ മൂന്ന് ദിവസങ്ങളില്‍ ലഭ്യമാവും. ഈ ദിവസങ്ങളില്‍ എത്ര തവണ വേണമെങ്കിലും സിനിമ കണ്ട് ഓഫര്‍ പ്രയോജനപ്പെടുത്താമെന്നും റീല്‍സ് സിനിമാസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All