• Home
  • News
  • ലോകകപ്പ്: കാണികൾക്കായി ആരോഗ്യമേഖലയും തയാർ

ലോകകപ്പ്: കാണികൾക്കായി ആരോഗ്യമേഖലയും തയാർ

ദോഹ ∙  16 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 10 ആശുപത്രികൾ, വിദഗ്ധരായ ആരോഗ്യ പ്രവർത്തകർ, അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആംബുലൻസ് ഉൾപ്പെടെ ഫിഫ ലോകകപ്പിനായി ഖത്തറിന്റെ ആരോഗ്യ മേഖല സജ്ജം. 

മികച്ച പരിചരണ സംവിധാനങ്ങൾ

10 വർഷം കൊണ്ടുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് പുതിയ സെന്ററുകൾ ആരംഭിച്ചതെന്ന് ഫിഫ ലോകകപ്പ് ആരോഗ്യ വിഭാഗം വക്താവ് ഡോ.യൂസുഫ് അൽ മസലമനി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ, ആംബുലൻസുകൾ എന്നിവയുടെ ശേഷി വർധിപ്പിച്ചും അത്യാധുനിക ആരോഗ്യ പരിചരണ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സജ്ജമാക്കിയും ലോകകപ്പിലേക്കായി ഏറ്റവും മികച്ച ആരോഗ്യ പരിചരണ സംവിധാനങ്ങളാണ് ഖത്തർ തയാറാക്കിയിരിക്കുന്നത്.

ലോകകപ്പിന്റെ 8 സ്റ്റേഡിയങ്ങളിലായി സജ്ജമാക്കുന്ന 100 ക്ലിനിക്കുകൾക്ക് പുറമെ  ഫാൻ സോണുകളിലും മറ്റ് ലോകകപ്പ് വിനോദ കേന്ദ്രങ്ങളിലും മെഡിക്കൽ ക്ലിനിക്കുകൾ ഉണ്ടാകും. ആശുപത്രിയിലെ പരിചരണം ആവശ്യമുള്ളവരെ ആശുപത്രിയിൽ വേഗമെത്തിക്കാനുള്ള ആംബുലൻസ് സൗകര്യവും ഉണ്ടാകും. ഖത്തർ ആതിഥേയത്വം വഹിച്ച വൻകിട കായിക ടൂർണമെന്റുകളിൽ നിന്നുള്ള അനുഭവ പരിചയത്തിൽ നിന്നാണ് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകാൻ ഖത്തറിന്റെ ആരോഗ്യ മേഖല സജ്ജമായിരിക്കുന്നതെന്നും അൽ മസലമനി വ്യക്തമാക്കി. 

പെട്ടെന്നുള്ള ചികിത്സയ്ക്ക് ഫീൽഡ് ടെന്റുകള്‍

മൊബൈൽ കമാൻഡ് യൂണിറ്റുകൾ, മേജർ ആക്‌സിഡന്റ് റെസ്‌പോൺസ് വാഹനങ്ങൾ, പെട്ടെന്നുള്ള ചികിത്സയ്ക്കായി താൽക്കാലിക ഫീൽഡ് ടെന്റുകളും സജ്ജമാണ്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All