• Home
  • News
  • ഖത്തറിലേക്ക്​ നോർക്ക വഴി റിക്രൂട്ട്മെന്റ്​ അവസരം

ഖത്തറിലേക്ക്​ നോർക്ക വഴി റിക്രൂട്ട്മെന്റ്​ അവസരം

ദോ​ഹ: ഖ​ത്ത​റി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്താ​ൻ ധാ​ര​ണ​യാ​യ​താ​യി നോ​ർ​ക്ക റൂ​ട്ട്​​സ്​ റ​സി​ഡ​ന്‍റ​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഖ​ത്ത​റി​ലേ​ക്കു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നോ​ർ​ക്ക ഡ​യ​റ​ക്ട​റും ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ എ.​ബി.​എ​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജ​യ​കൃ​ഷ്ണ മേ​നോ​നു​മാ​യി (ജെ.​കെ. മേ​നോ​ൻ) നോ​ർ​ക്ക ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദേ​ശ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് വ്യ​ത്യ​സ്ത ചാ​ന​ലു​ക​ളി​ലൂ​ടെ റി​ക്രൂ​ട്ട്മെ​ന്റ് ശ​ക്തി​പ്പെ​ടു​ത്താ​ൻ നോ​ർ​ക്ക റൂ​ട്ട്സ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​നു ശേ​ഷം പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​ണ് നോ​ർ​ക്ക ശ്ര​മി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഖ​ത്ത​റി​ലെ എ.​ബി.​എ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​റു​മാ​യ ജ​യ​കൃ​ഷ്ണ മേ​നോ​ൻ നോ​ർ​ക്ക ഉ​ന്ന​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. എ.​ബി.​എ​ൻ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ ക​മ്പ​നി​ക​ളി​ലും നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്താ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്കി. ദോ​ഹ​യി​ൽ എം​പ്ലോ​യേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ് വി​ളി​ച്ചു ചേ​ർ​ത്ത് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. താ​ര​ത​മ്യേ​ന നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്റ് കു​റ​ഞ്ഞ ഖ​ത്ത​റി​ലേ​ക്കു​ള്ള തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ സാ​ധ്യ​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. നോ​ർ​ക്ക​യു​ടെ വ​ള​ർ​ച്ച​യി​ൽ ഒ​രു പ​ട​വു​കൂ​ടി ക​ട​ക്കു​ന്ന​താ​കും ഇ​തെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നോ​ർ​ക്ക റൂ​ട്ട്സ് സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്ത് കൊ​ള​ശ്ശേ​രി, റി​ക്രൂ​ട്ട്മെ​ന്റ് മാ​നേ​ജ​ർ ശ്യാം ​എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All