• Home
  • News
  • രാഷ്ട്രീയക്കാരുമായി പണമിടപാടിൽ ശ്രദ്ധ വേണമെന്ന്​ യു.​എ.​ഇ സെൻട്രൽ ബാങ്ക്

രാഷ്ട്രീയക്കാരുമായി പണമിടപാടിൽ ശ്രദ്ധ വേണമെന്ന്​ യു.​എ.​ഇ സെൻട്രൽ ബാങ്ക്

അ​ബൂ​ദ​ബി: രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യു​ള്ള പ​ണ​മി​ട​പാ​ടി​ന് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്.രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അ​വ​രു​ടെ അ​ടു​പ്പ​ക്കാ​രു​മാ​ണ് ഇ​ട​പാ​ടു​കാ​രെ​ങ്കി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ സം​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ ത​ട​യു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ർ, അ​വ​രു​ടെ അ​ടു​ത്ത​ബ​ന്ധു​ക്ക​ൾ, രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ സെ​ൻ​ട്ര​ൽ​ബാ​ങ്ക് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. യു.​എ.​ഇ​യി​ൽ ലൈ​സ​ൻ​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ൾ ത​ട​യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്ക​ണം.

രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പ​ണ​മ​യ​ക്കു​മ്പോ​ൾ മു​ത​ൽ അ​വ​രു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​ത് വ​രെ​യു​ള്ള, ഇ​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ സം​ഭ​വി​ക്കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തി​യി​രി​ക്ക​ണം.

ഉ​പ​ഭോ​ക്താ​ക്ക​ളാ​ക്കു​ന്ന​തി​ന് മു​മ്പേ ഇ​ത്ത​രം വ്യ​ക്തി​ത്വ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​വ​രു​മാ​യി ബി​സി​ന​സ് ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പും ശേ​ഷ​വും ഇ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്ക​ണം.

സം​ശ​യ​ക​ര​മാ​യ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ധ​ന​കാ​ര്യ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശി​ക്കു​ന്നു. 'goAML'എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഇ​ട​പാ​ടു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് സെ​ൻ​ട്ര​ൽ​ബാ​ങ്ക് ഗ​വ​ർ​ണ​ർ ഖാ​ലി​ദ് മു​ഹ​മ്മ​ദ് ബ​ലാ​മ പ​റ​ഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All