• Home
  • News
  • ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കും

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര വിമാന സർവിസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബഷേമ മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് തീരുമാനം.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23 മുതൽ ഷെഡ്യൂൾഡ് രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു. അവശ്യ സർവിസുകൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ എയർ ബബിൾ ക്രമീകരണത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളുമായി ചർച്ച ചെയ്ത് കഴിഞ്ഞ ജൂലൈ മുതൽ 28 രാജ്യങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ചിരുന്നു.

രണ്ടു മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ മേയിലാണ് ആഭ്യന്തര സർവിസുകൾ പുനരാരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയശേഷമാണ് ഇന്ത്യയിലേക്കും പുറത്തും ഷെഡ്യൂൾഡ് വാണിജ്യ രാജ്യാന്തര സർവിസ് പുനരാരംഭിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. നേരത്തെ, ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം ബി.1.1.529 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All