• Home
  • News
  • ഖത്തറില്‍ ബലൂണ്‍ ഫെസ്റ്റിവല്‍ വീണ്ടും തിരിച്ചെത്തുന്നു, ഡിസംബര്‍ ഒന്‍പതിന് തുടക്

ഖത്തറില്‍ ബലൂണ്‍ ഫെസ്റ്റിവല്‍ വീണ്ടും തിരിച്ചെത്തുന്നു, ഡിസംബര്‍ ഒന്‍പതിന് തുടക്കമാകും

ഖത്തറില്‍ ബലൂണ്‍ ഫെസ്റ്റിവല്‍ വീണ്ടും തിരിച്ചെത്തുന്നു. ഡിസംബര്‍ ഒന്‍പത് മുതല്‍ 18 വരെ ആസ്പയര്‍ പാര്‍ക്കില്‍ വെച്ചാണ് ഫെസ്റ്റിവല്‍ നടക്കുക. പ്രാദേശി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പത്ത് ദിവസം നടക്കുന്ന ഫെസ്റ്റിവലില്‍ പ്രത്യേക ആകൃതിയിലും വലിപ്പത്തിലുമുള്ള വര്‍ണ്ണാഭമായ 40 ബലൂണുകളാണ് ആകാശത്ത് പ്രദര്‍ശിപ്പിക്കുക. തവള, കരടി, കടുവ, കുറുക്കന്‍, നായ, കോമാളി, ബോട്ട് തുടങ്ങി നിരവധി രൂപങ്ങളിലുള്ള എയര്‍ ബലൂണുകള്‍ ഫെസ്റ്റിവലില്‍ ഇത്തവണ ശ്രദ്ധേയമാകും. 

ഖത്തറിനെ ഒരു ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബലൂണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസന്‍ അല്‍താനി പറഞ്ഞു. 

ഫിഫ അറബ് ലോകകപ്പിന് മുന്നോടിയായി സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതിനായി ബലൂണ്‍ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്  യോജിപ്പിച്ചിരിക്കുന്നു. ഫെസ്റ്റിവലില്‍ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ബലൂണ്‍ പറത്തലിന് ബുക്ക് ചെയ്യാനും അവസരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ പൊതു ഇടങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ റുസ്ലാന്‍ കുര്‍ട്ട്വെലിയേവ് ദി പെനിന്‍സുലയോട് പറഞ്ഞു. 

ഫെസ്റ്റിവല്‍ നടക്കുന്ന കാലയളവില്‍ ആസ്പയര്‍ പാര്‍ക്കില്‍ വൈകിട്ട് നാലു മണി മുതല്‍ രാത്രി 10 മണി വരെ നിരവധി കലാ, വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കായി വിവിധ ഗെയിമുകളും നടത്തും. 

അതേസമയം, ഇത്തവണത്തെ ബലൂണ്‍ ഫെസ്റ്റിവലില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 50,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് 299 ഖത്തര്‍ റിയാല്‍ എന്ന നിരക്കില്‍ ബലൂണ്‍ പറത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. ഫെസ്റ്റിവലിന്റെ വെബ്സൈറ്റായ www.qatarballoonfestival.com ലും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും അടുത്ത ആഴ്ചയോടെ ടിക്കറ്റുകള്‍ ലഭ്യമാകും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All