• Home
  • News
  • അൽബാഹയിൽ 11​ ​തൊഴിൽ മേഖലകളിൽ സ്വദേശിവത്​കരണം

അൽബാഹയിൽ 11​ ​തൊഴിൽ മേഖലകളിൽ സ്വദേശിവത്​കരണം

ജിദ്ദ: ദക്ഷിണ സൗദിയിലെ അൽബാഹ പ്രവിശ്യയിൽ 11​ ​തൊഴിൽ മേഖലകൾ സ്വദേശിവത്​കരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച്​ മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു​. അതത്​ പ്രദേശങ്ങളിലെ സ്വദേശിവത്​കരണ പദ്ധതിയുടെ ഭാഗമാണിത്​. അൽബാഹ ഗവർണറേറ്റിന്റെ സഹകരണത്തോടെയാണ്​​ മന്ത്രാലയം ഇതു നടപ്പാക്കുന്നത്​.

അൽബാഹ പ്രവിശ്യയിൽ സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയും തൊഴിൽ വിപണിയിലെ സ്വദേശിവത്​കരണം കാര്യക്ഷമാക്കുകയും ലക്ഷ്യമിട്ടാണ് നടപടി​​. റെഡിമെയ്​ഡ്​ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, എല്ലാ തരത്തിലുമുള്ള പരവതാനികൾ, പുസ്​തകങ്ങൾ, ഓഫിസ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്​റ്റിക് വസ്​തുക്കൾ, സോപ്പുകൾ, ഡിറ്റർജൻറുകൾ, വെള്ളം, ശീതള പാനീയങ്ങൾ, പഴം പച്ചക്കറികൾ, ഈത്തപ്പഴം തുടങ്ങിയ 11 മേഖലകളിലാണ്​ സമ്പൂർണ സ്വദേശിവത്​കരണം.

ഗിഫ്​റ്റുകളും കരകൗശലവസ്​തുക്കളും വിൽക്കുന്ന സ്ഥാപനങ്ങളിലെ ശുചീകരണ ജോലിയും ലോഡിങ്​ ആൻഡ്​​ അൺലോഡിങ് ജോലിയും ഡ്രൈവർ ജോലിയും ഒഴികെ ബാക്കി​യെല്ലാ ജോലികളുമാണ്​ 100 ശതമാനവും സ്വദേശികൾക്ക്​ മാത്രമായി നിജപ്പെടുത്തുന്നത്​. കഫേകളിൽ സ്വദേശിവത്​കരണം 50 ശതമാനവും റസ്​റ്റാറൻറുകളിൽ 40 ശതമാനവുമായിരിക്കും. പുതിയ തീരുമാനം 2022 ജനുവരി 14 മുതൽ ​പ്രാബല്യത്തിൽ വരും. സ്വ​കാര്യ സ്ഥാപനങ്ങൾക്ക്​ തീരുമാനം സംബന്ധിച്ച വിവരങ്ങൾ വിശദമായി അറിയുന്നതിനും സ്വദേശികളെ ജോലിക്ക്​ നിയമിക്കുന്നതിന്​ ആവശ്യമായ നടപടിക്രമങ്ങൾ അറിയുന്നതിനുമുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കി​.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All