• Home
  • News
  • ഐപിഎൽ ഫൈനൽ ഇന്ന് ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍, ചെന്നൈ സൂപ്പര്‍ കിങ്‌

ഐപിഎൽ ഫൈനൽ ഇന്ന് ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും.

ഐപിഎല്ലിന്‍റെ 14-ാം സീസണിന്‍റെ ഫൈനലില്‍ ഇന്ന് വെള്ളിയാഴ്‌ച ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും. ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ യു എ ഇ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം. ആദ്യ ക്വാളിഫയറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് എം.എസ്‌ ധോണി നയിക്കുന്ന ചെന്നൈ ഫൈനലുറപ്പിച്ചത്.

അതേസമയം എലിമിനേറ്റര്‍ കളിച്ചെത്തിയ ഇയാന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ കീഴടക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ചെന്നൈ സൂപ്പര്‍ കിങ്സും രണ്ട് തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്.

മൂന്ന് കിരീടങ്ങൾ നേടിയ ചെന്നൈയും രണ്ട് കിരീടങ്ങൾ നേടിയ കൊൽക്കത്തയും ഒരു കിരീടം കൂടി തങ്ങളുടെ ഷെൽഫിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

സീസണിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ചെന്നൈയുടെ ഫൈനൽ (IPL Final) പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ കൊൽക്കത്തയുടെ ഫൈനൽ പ്രവേശനം വമ്പൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ തുടരെ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആയിരുന്ന കൊൽക്കത്ത യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്ലേഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മറികടന്ന അവർ എലിമിനേറ്ററിൽ ബാംഗ്ലൂരിനെയും ഒടുവിൽ ക്വാളിഫയർ രണ്ടിൽ ആവേശകരമായ പോരാട്ടത്തിൽ ഡൽഹിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് അവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All