• Home
  • News
  • ഒമാനിൽ ടൂറിസം സീസണിൽ പ്രതീക്ഷയർപ്പിച്ച് വ്യാപാരികൾ

ഒമാനിൽ ടൂറിസം സീസണിൽ പ്രതീക്ഷയർപ്പിച്ച് വ്യാപാരികൾ

മ​ത്ര: കോ​വി​ഡി​ല്‍ ത​ക​ര്‍ന്ന വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല പ​തി​യെ തി​രി​ച്ചു​വ​രു​ന്നു. സ​ഞ്ചാ​രി​ക​ൾ രാ​ജ്യ​ത്തിന്റെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. ഇ​തിന്റെ പ്ര​തി​ഫ​ല​നം സൂ​ഖി​ലും ദൃ​ശ്യ​മാ​യി. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ വി​മാ​നം വ​ഴി വ​ന്നു​തു​ട​ങ്ങി​യ​തി​നൊ​പ്പം ജി.​സി.​സി രാ​ഷ്​​ട്ര​ക്കാ​രും എ​ത്തു​ന്ന​തോ​ടെ ടൂ​റി​സം രം​ഗ​ത്ത് പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​ങ്ങ​ളാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​യി​സു​ക​ള്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ വി​പ​ണി സ​ജീ​വ​മാ​കൂ​വെ​ന്നാ​ണ് ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന റാ​ഷി​ദ് അ​ത്താ​ഴ​ക്കു​ന്ന് പ​റ​യു​ന്ന​ത്‌. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​ച്ച്​ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​താ​യി റാ​ഷി​ദ് പ​റ​ഞ്ഞു. മ​സ്ക​ത്തി​ല്‍ പ​ക​ലി​ലെ കൊ​ടും ചൂ​ട് മാ​റി മെ​ച്ച​പ്പെ​ട്ട കാ​ലാ​വ​സ്ഥ വ​രേ​ണ്ട സ​മ​യ​മാ​ണ്. എ​ന്നാ​ല്‍, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഈ ​വ​ര്‍ഷം ഇ​തു​വ​രെ ചൂ​ടി​ന് ശ​മ​ന​മി​ല്ല. ആ​ദ്യ ക്രൂ​യി​സ് ക​പ്പ​ല്‍ ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ എ​ത്തു​മെ​ന്ന് പ​റ​യു​ന്നു. 2020 മാ​ര്‍ച്ചി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​യി​സ് ക​പ്പ​ല്‍ അ​വ​സാ​ന​മാ​യി മ​ത്ര കോ​ര്‍ണീ​സി​ലു​ള്ള സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് പോ​ര്‍ട്ടി​ല്‍ ന​ങ്കൂ​ര​മി​ട്ട​ത്. കോ​വി​ഡ് പി​ടി‌​മു​റു​ക്കി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​മാ​യു​ള്ള ക​പ്പ​ലു​ക​ളു​ടെ വ​ര​വ് നി​ല​ച്ചു. ഇ​തോ​ടെ ടൂ​റി​സം രം​ഗം നി​ശ്ച​ല​മാ​യി.

ത​ണു​പ്പ് തു​ട​ങ്ങു​ന്ന​തോ​ടെ വ​ര്‍ഷ​ത്തി​ല്‍ ആ​റ്​ മാ​സം ടൂ​റി​സം സീ​സ​ണാ​ണ്. ഒ​ക്ടോ​ബ​ർ അ​വ​സാ​നം തു​ട​ങ്ങി മാ​ര്‍ച്ചോ​ടെ അ​വ​സാ​നി​ക്കു​ന്ന​താ​ണ് മ​സ്ക​ത്തി​ലെ ടൂ​റി​സം സീ​സ​ണ്‍. ലോ​ക​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ ആ​ഡം​ബ​ര​ക്ക​പ്പ​ല്‍ വ​ഴി​യും വി​മാ​നം വ​ഴി​യും ഈ ​സ​മ​യ​ങ്ങ​ളി​ല്‍ മ​സ്ക​ത്തിന്റെ മ​നോ​ഹാ​രി​ത നു​ക​രാ​ൻ എ​ത്താ​റു​ള്ള​താ​ണ്. ടൂ​റി​സ്​​റ്റു​ക​ള്‍ വ​ന്‍തോ​തി​ല്‍ എ​ത്തു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ ഉ​പ​ജീ​വ​ന​രം​ഗ​മാ​ണ് സ​ജീ​വ​മാ​വു​ക. ര​ണ്ട് വ​ര്‍ഷ​മാ​യി നി​രാ​ശ​യി​ലാ​ണ്ട ക​ച്ച​വ​ട​ക്കാ​രും വാ​ഹ​ന​ഗ​താ​ഗ​ത, ഹോ​ട്ട​ല്‍ രം​ഗ​വും സീ​സ​ണി​ല്‍ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ ന​വം​ബ​റോ​ടെ ദി​വ​സേ​ന ര​ണ്ടും മൂ​ന്നും ക​പ്പ​ലു​ക​ളി​ലാ​ണ് സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​റു​ള്ള​ത്. പ​ഴ​യ പ്ര​താ​പ​ത്തോ​ടെ ടൂ​റി​സം മേ​ഖ​ല തി​രി​ച്ചു​വ​രു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All