• Home
  • News
  • പാഠഭാഗങ്ങൾ മതവിരുദ്ധം: സ്വകാര്യ സ്​കൂളിനെതിരെ നടപടിക്ക്​ നിർദേശം

പാഠഭാഗങ്ങൾ മതവിരുദ്ധം: സ്വകാര്യ സ്​കൂളിനെതിരെ നടപടിക്ക്​ നിർദേശം

ദോഹ: ഇസ്​ലാംമത വിശ്വാസത്തെ ഹനിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ സ്വകാര്യ സ്​കൂളിനെതിരെ നടപടിക്ക്​ നിർദേശം നൽകി ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രക്ഷിതാവി​െൻറ പരാതിയെ തുടർന്ന്​, പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചതായി മന്ത്രാലയം വ്യക്​തമാക്കി. ചൊവ്വാഴ്​ചയാണ്​ സ്​കൂളിലെ ഒരു വിദ്യാർഥിയുടെ രക്ഷിതാവ്​ വിദ്യാഭ്യാസ മന്ത്രാലയത്തിന്​ പരാതി നൽകിയത്​്.
പത്താം തരത്തിലെ പാഠഭാഗം ഇസ്​ലാംമത വിശ്വാസത്തെയും സമൂഹത്തി​െൻറ മൂല്യങ്ങളെയും ആചാരങ്ങളെയും ഹനിക്കുന്നതാണ്​ എന്നായിരുന്നു പരാതി. മന്ത്രാലയത്തിലെ ഉദ്യോഗസ്​ഥർ നേരിട്ടുതന്നെ സ്​കൂളിലെത്തി പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയതോടെ, അടിയന്തരമായി പാഠഭാഗങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. സിലബസ് പരിഷ്​കരണം​ സംബന്ധിച്ച്​ സർക്കാറി​െൻറ നിർദേശങ്ങൾ  സ്​കൂൾ അധികൃതർ ലംഘിച്ചതായും മത,സാമൂഹിക മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായ ഒന്നും പാഠഭാഗങ്ങളിൽ ഉണ്ടാവരുതെന്ന ചട്ടം തെറ്റിച്ചതായും കണ്ടെത്തി.  
 തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിച്ചത്. സ്​കൂളിനെതിരായ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ നിർദേശം നൽകിയതായി മന്ത്രാലയം ട്വീറ്റ്​ ചെയ്​തു. സ്​കൂളി​െൻറ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All