• Home
  • News
  • 13 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ 121 സേ​വ​ന​ങ്ങ​ൾ ഓ​ൺലൈ​നാ​ക്കി

13 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ 121 സേ​വ​ന​ങ്ങ​ൾ ഓ​ൺലൈ​നാ​ക്കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കാ​നാ​യി 'സ​ഹ​ൽ' എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. പേ​പ്പ​ർ അ​ധി​ഷ്​​ഠി​ത ഇ​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച്​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ ആ​പ്​​ പ്ര​കാ​ശ​നം ചെ​യ്​​തു. 13 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ 121 സേ​വ​ന​ങ്ങ​ൾ ഇ​തു​വ​രെ ഡി​ജി​റ്റ​ലാ​ക്കി.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും ഓ​ൺ​ലൈ​ൻ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കു​വൈ​ത്ത്​ ഏ​റെ മു​ന്നേ​റി. ഓ​ഫി​സി​ൽ നേ​രി​​ട്ടെ​ത്താ​തെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും സ​മ​യം ലാ​ഭി​ക്കാ​നും ഇ​ട​പാ​ടു​കാ​ർ​ക്ക് സാ​ധി​ക്കു​ന്നു. ഭാ​വി​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. അ​നു​ബ​ന്ധ​മാ​യി 'സ​ഹ​ൽ ബി​സ​ന​സ്​' എ​ന്ന മ​റ്റൊ​രു ആ​പ്ലി​ക്കേ​ഷ​ൻ കൂ​ടി വൈ​കാ​തെ പു​റ​ത്തി​റ​ക്കും. സം​രം​ഭ​ക​ർ​ക്ക്​ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ഓൺ​ലൈ​നാ​യി ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഇ​ത്.

രാ​ജ്യ​ത്ത്​ നി​ക്ഷേ​പ​മി​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ല ഓ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ബു​ദ്ധി​മു​ട്ട​രു​തെ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ്​ ഈ ​നീ​ക്കം. രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്​​മെൻറു​ക​ളി​ലും പൊ​തു ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും ഇ-​ഗ​വേ​ണി​ങ് സ്​​മാ​ർ​ട്ട് സി​സ്​​റ്റം ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് രാ​ജ്യം. ഇ​നി​യും ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തിന്റെ ഗു​ണം കോ​വി​ഡ്​ കാ​ല​ത്ത്​ ഏ​റെ അ​നു​ഭ​വി​ക്കാ​ൻ കു​വൈ​ത്തി​ന്​ ക​ഴി​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All