• Home
  • News
  • ബഹ്റൈനിലേക്ക് യാത്രാവിലക്കില്ല

ബഹ്റൈനിലേക്ക് യാത്രാവിലക്കില്ല

മനാമ ∙ പുതിയ തൊഴിൽവീസ, സന്ദർശകവീസ തുടങ്ങി സാധുവായ എല്ലാത്തരം വീസക്കാർക്കും ബഹ്റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതോടെയാണ് യാത്രാവിലക്കുകൾ നീങ്ങിയത്.
യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബഹ്റൈൻ വിമാനത്താവളത്തിലെത്തുമ്പോഴും അഞ്ചാമത്തേയും പത്താമത്തേയും ദിവസവും പിസിആർ പരിശോധന നടത്തണം. ആറു വയസിൽ താഴെയുള്ളവർക്ക് ഇത് ബാധകമല്ല.
ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും സ്വന്തം താമസയിടങ്ങളിലോ ദേശീയ ആരോഗ്യനിയന്ത്രണ അതോറിറ്റി ലൈസൻസുള്ള ഇടങ്ങളിലോ 10 ദിവസം ക്വാറൻീനിൽ കഴിയണം. ഇന്ത്യയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ക്വാറൻറീൻ നിർബന്ധമാണെന്ന് എയർഇന്ത്യ അറിയിച്ചു.
12 വയസിൽ താഴെയുള്ളവർക്ക് 5ദിവസത്തെ ക്വാറൻറീൻ മതി.  ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും BeAware Bahrain എന്ന മൊബൈൽ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യണം.
ഈ ആപ്പ് വഴി പിസിആർ പരിശോധനയ്ക്കുള്ള പണം അടയ്ക്കാവുന്നതാണ്. 36 ബഹ്റൈൻ ദിനാറാണ് മൂന്നു പിസിആർ പരിശോധനയ്ക്ക് ഈടാക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All