• Home
  • News
  • ഖത്തറിലെ കോർണിഷിന്റെ വശങ്ങളിലെ റോഡ് വെള്ളിയാഴ്ച അടയ്ക്കും

ഖത്തറിലെ കോർണിഷിന്റെ വശങ്ങളിലെ റോഡ് വെള്ളിയാഴ്ച അടയ്ക്കും

ദോഹ : വെള്ളിയാഴ്ച പുലർച്ചെ 12.00 മുതൽ ചൊവ്വാഴ്ച രാവിലെ 5.00 വരെ കോർണിഷിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡുകൾ അടയ്ക്കും. കോർണിഷ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമാണ ജോലികൾ പൂർത്തിയാക്കാനാണിത്.

പ്രധാന റോഡായ കോർണിഷ് അടയ്ക്കുന്നതിനാൽ ഇതര ഗതാഗത സൗകര്യങ്ങളും റൂട്ടുകളും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. അൽ ബിദ പാർക്ക്, അൽ ദിവാൻ സ്ട്രീറ്റ്, അൽ റുമൈലിയ, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളെയും ഗതാഗത നിയന്ത്രണം ബാധിക്കും.

കോർണിഷ് വഴിയുള്ള യാത്രയ്ക്ക് വെളളിയാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ ദോഹ മെട്രോ, കർവ സേവനങ്ങൾ ഉപയോഗിക്കാമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി. അടച്ചിട്ട പാതകളിലൂടെ കാൽനടയാത്ര അനുവദിക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All